ഓച്ചിറ കാളകെട്ടുത്സവം: വൈദ്യുതി മുടങ്ങും
text_fieldsകായംകുളം: 28ാം ഓണത്തിന്റെ ഭാഗമായി ഓച്ചിറ കാളകെട്ടുത്സവം നടക്കുന്നതിനാൽ ബുധനാഴ്ച രാവിലെ മുതൽ കൃഷ്ണപുരം, വള്ളികുന്നം വൈദ്യുതി സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും.
കെട്ടുത്സവത്തിന് വഴിയൊരുക്കാൻ വൈദ്യുതി ലൈനുകൾ ഉയർത്തുന്നതിനാലാണ് വൈദ്യുതി വിതരണത്തിൽ ക്രമീകരണം ഏർപ്പെടുത്തുന്നത്.
കായംകുളം ഈസ്റ്റ് സെക്ഷൻ ഓഫിസ് പരിധിയിൽ ബോയ്സ് എച്ച്.എസ്, പുതിയിടം, ആനക്കുന്നേൽ, ഒറ്റത്തെങ്ങിൽ, എസ്.വി മാൾ, മുട്ടേത്ത്, മുട്ടേത്ത് സൗത്ത്, കൊട്ടുവള്ളിൽ, സൗത്ത് മങ്കുഴി, കളത്തട്ട്, ചക്കിട്ടയിൽ എന്നിവിടങ്ങളിലും പകൽ വൈദ്യുതി മുടങ്ങും.
കാളകെട്ടുത്സവത്തിന് നാടൊരുങ്ങി
രണ്ട ക്രെയിനുകള്‍ തള്ളിയും വലിച്ചും നീക്കുന്ന പടുകൂറ്റൻകാളകൾ വരെ അണിനിരക്കുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കാളകെട്ടുത്സവത്തിന് നാടൊരുങ്ങി. ഓണാട്ടുകരയിൽ കരക്കാർ നിർമിച്ച കൂറ്റൻ കെട്ടുകാളകളെ അലങ്കാരങ്ങളോടെ വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ പരബ്രഹ്മ സന്നിധിയിലെത്തിക്കും.
മത്സര സ്വഭാവത്തോടെയാണ് ഇേപ്പാൾ കരക്കാർ കെട്ടുകാളകളെ നിര്‍മ്മിക്കുന്നതും എഴുന്നള്ളിക്കുന്നതും. ഇതിന്റെ ഭാഗമായി ഉയരവും വണ്ണവും കൂട്ടി പടുകൂറ്റൻ കാളകളെ രംഗത്തെത്തിക്കുകയും ചെയ്യുന്നുണ്ട്. കോവിഡ് ഭീഷണിമൂലം കഴിഞ്ഞ രണ്ടു വർഷം കെട്ടുകാഴ്ച ആചാരം മാത്രമായിട്ടായിരുന്നു നടത്തിയത്. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കിലെ 52 കരകളിൽ നിന്നു ഇരുന്നൂറോളം ചെറുതും വലുതുമായ കെട്ടുകാളകളെ കരക്കാർ അണിനിരത്തും.
നാളെ പുലർച്ചെ മുതൽ വിശ്വ പ്രജാപതി കാലഭൈരവൻ, ഓണാട്ടുകതിരവൻ, കിണറുമുക്ക് കൊമ്പൻ, ശക്തികുളങ്ങര കൊമ്പൻ, ആദിത്യ കാളകെട്ടു സമിതി, മേമന ദക്ഷിണേശ്വരൻ, ത്രിലോകനാഥൻ, മേമന യുവജനദേശസമിതി, ബ്രഹ്മ തേജോമുഖൻ, പായിക്കുഴി ഇടംപിരി വലംപിരി, വാരനാട് കൊമ്പൻ, പായിക്കുഴി വജ്രതേജോമുഖൻ, വരവിള കൈലാസം കാളകെട്ടു സമിതിയുടെ ഉൾപ്പെടെയുള്ള കെട്ടുകാളകൾ പരബ്രഹ്മ ഭൂമിയിലേക്ക് വരും. 6ന് മുൻപ് എല്ലാ കെട്ടുകാളകളെയും അണിനിരത്തണമെന്ന് ജില്ലാ ഭരണകൂടവും പൊലീസും നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.