വിദ്യാഭ്യാസ വകുപ്പിന്റെ അധികാരങ്ങൾ ലക്ഷദ്വീപ് ജില്ല പഞ്ചായത്തിൽനിന്ന് എടുത്തുമാറ്റി; ഇനി അഡ്മിനിസ്ട്രേഷന്റെ നിയന്ത്രണം
text_fieldsകൊച്ചി: വിദ്യാഭ്യാസ വകുപ്പിന്റെ അധികാരങ്ങൾ ലക്ഷദ്വീപ് ജില്ല പഞ്ചായത്തിൽനിന്ന് എടുത്തുമാറ്റി. വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ഉൾപ്പെടെ അഞ്ച് വകുപ്പുകൾ പഞ്ചായത്തിൽനിന്ന് എടുത്തുമാറ്റാനുള്ള നിയമനിർമാണം നടക്കാനിരിക്കെയാണ് ലക്ഷദ്വീപ് ഭരണകൂടത്തിെൻറ ഉത്തരവ്. േമയ് 30നാണ് ഉത്തരവിറങ്ങിയത്. ജീവനക്കാരുടെ സ്ഥലംമാറ്റം അടക്കമുള്ള നടപടികൾ ഇതോടെ അഡ്മിനിസ്ട്രേഷെൻറ നിയന്ത്രണത്തിലാകും.
റെഗുലേഷൻ കരട് സ്ഥിതിയിലാണെന്നും അത് പ്രാബല്യത്തിൽ വന്നിട്ടില്ലാത്ത ഘട്ടത്തിൽ അധികാരം റദ്ദാക്കിയ നടപടി അംഗീകരിക്കാനാകില്ലെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബി. ഹസൻ വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വിതരണമടക്കം ഇനി അഡ്മിനിസ്ട്രേഷെൻറ നിയന്ത്രണത്തിലാകും. വിദ്യാഭ്യാസ വകുപ്പിൽ വിവിധ തസ്തികകളിലുള്ളവരെ റിപ്പോർട്ടിങ് ഓഫിസർമാർ, റിവ്യൂ ഓഫിസർമാർ എന്നിങ്ങനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.