യാഥാർഥ്യങ്ങളോട് കണ്ണടച്ചിട്ട് കാര്യമില്ല; ബി.ജെ.പി 15 വർഷം പിറകോട്ട് പോയെന്ന് പി.പി മുകുന്ദൻ
text_fieldsകോഴിക്കോട്: കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മുതിർന്ന നേതാവ് പി.പി മുകുന്ദൻ. ഉടനെ ഇടപെടണമെന്നാവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. ഇടപെടൽ എത്ര വൈകുന്നുവോ അത്രയും ആഘാതം വർധിക്കുമെന്ന് അദ്ദേഹം കത്തിൽ ചൂണ്ടികാട്ടി.
യാഥാർഥ്യങ്ങളോട് കണ്ണടച്ചിട്ട് കാര്യമില്ലെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു. കേരളത്തിൽ ബി.ജെ.പി 15 വർഷം പിറകോട്ട് പോയിട്ടുണ്ട്. അച്ചടക്കമുള്ള ധാരാളം അണികളുണ്ടായിട്ടും പാർട്ടിക്ക് അത് വോട്ടാക്കി മാറ്റാനാകുന്നില്ല. ഇത് ഗൗരവമായി ചർച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാ അർഥത്തിലും വഞ്ചന കാണിക്കുന്ന ഇപ്പോഴത്തെ നേതൃത്വത്തോട് ബലിദാനികൾ ഒരിക്കലും പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ഉന്നമനത്തിന് ആരോഗ്യകരമായ ചർച്ചകൾക്ക് ഒരുക്കമാണെന്നും ബി.ജെ.പി അഖിലേന്ത്യ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷിനയച്ച കത്തിൽ മുകുന്ദൻ ചൂണ്ടികാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.