തരൂരിൽ ഇടത് ആധിപത്യം
text_fieldsതരൂർ: മണ്ഡലം പുനർ നിർണയത്തിെൻറ ഭാഗമായി 2008ൽ രൂപവത്കരിച്ച പട്ടികജാതി സംവരണ മണ്ഡലമായ തരൂരിൽ ഇടത് ആധിപത്യം. ഡി.വൈ.എഫ്.ഐയുടെ ജില്ല പ്രസിഡൻറ് പി.പി. സുമോദ് ആണ് 24531 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിച്ചത്. തുടർച്ചയായി മുന്നാം തവണയാണ് ഇടതു സ്ഥാനാർഥി തരൂരിൽനിന്ന് വിജയിക്കുന്നത്.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ ആണ് ഇവിടെ നിന്ന് വിജയിച്ചത്. തുടർച്ചയായി രണ്ട് തവണ എം.എൽ.എ ആയവർ മത്സരിക്കേണ്ടെന്ന സി.പി.എം. തിരുമാനത്തിെൻറ ഭാഗമായി എ.കെ. ബാലനെ ഒഴിവാക്കി. അദ്ദേഹത്തിെൻറ ഭാര്യ ഡോ. ജമീല ബാലെൻറ പേര് ആദ്യഘട്ടത്തിൽ മണ്ഡലത്തിലേക്ക് നി ർദേശിച്ചെങ്കിലും വിവാദമായതോടെയാണ് സുമോദിനെ സി.പി.എം സ്ഥാനാർഥിയാക്കിയത്. ആദ്യഘട്ടത്തിൽ കോങ്ങാട് മണ്ഡലത്തിലേക്കാണ് സുമോദിനെ പരിഗണിച്ചിരുന്നത്.
സംസ്ഥാന യുവജന കമീഷൻ അംഗമായ സുമോദ് എസ്.എഫ്.ഐ വിദ്യാർഥി സംഘടനയിലൂടെയാണ് ഇടതു രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 51.58 ശതമാനം വോട്ടാണ് സുമോദ് നേടിയത്. 32.9 ശതമാനം കെ.എ. ഷീബയും, 14.06 ശതമാനം കെ.പി. ജയപ്രകാശനും നേടി. പെരുങ്ങോട്ടുകുറുശ്ശി, കുത്തനൂർ പഞ്ചായത്ത് ഭരണം യു.ഡി.എഫിനാണ്. കണ്ണമ്പ്ര, കാവശ്ശേരി, കോട്ടായി, പുതുക്കോട്, തരൂർ, വടക്കഞ്ചേരി പഞ്ചായത്ത് ഭരണം എൽ.ഡി.എഫിനും.
മണ്ഡലത്തിൽ ഉൾപ്പെട്ട ആലത്തൂർ, കിഴക്കഞ്ചേരി, തരൂർ, കോട്ടായി ജില്ല ഡിവിഷനുകൾ എൽ.ഡി.എഫിനൊപ്പമാണ്. ആലത്തൂർ, ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ ഡിവിഷനിലും കുഴൽമന്ദത്തെ ഒന്നൊഴികെയുള്ള ഡിവിഷനുകളിലും ഇടത് സ്ഥാനാർഥികളാണ് വിജയിച്ചത്. ഇവയുടെ സ്വധീനം നിയമസഭ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കാൻ കഴിഞ്ഞു. കഴിഞ്ഞ തവണ എ.കെ. ബാലൻ നേടിയത് 23068 വോട്ടിെൻറ ഭൂരിപക്ഷമാണ്. അതിനെക്കാൾ ഉയർന്ന 24531 വോട്ടിെൻറ ഭൂരിപക്ഷമാണ് സുമോദ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.