തങ്കച്ചൻ പദവി ഒഴിയുന്നത് 14 വർഷത്തിനുശേഷം
text_fieldsതിരുവനന്തപുരം: പി.പി. തങ്കച്ചൻ യു.ഡി.എഫ് കൺവീനർ പദവി ഒഴിയുന്നത് 14 വർഷത്തിനു ശേഷം. 2004 സെപ്റ്റംബറിലാണ് പി.പി. തങ്കച്ചൻ യു.ഡി.എഫ് കൺവീനറായത്. മുൻ സ്പീക്കറും മുൻ മന്ത്രിയുമായ തങ്കച്ചൻ 2004ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായതോടെ ഒഴിവുവന്ന യു.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുകയായിരുന്നു.
മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളിലും രണ്ട് ലോക്സഭ തെരഞ്ഞെടുപ്പുകളിലും മൂന്ന് തദ്ദേശഭരണ തെരഞ്ഞെടുപ്പുകളിലും മുന്നണിയെ നയിച്ചശേഷമാണ് പെരുമ്പാവൂർ സ്വാദേശിയായ തങ്കച്ചൻ ചുമതല ഒഴിയുന്നത്. ഈ കാലയളവിലാണ് ആർ.എസ്.പി മുന്നണിയിൽ എത്തുന്നത്. എം.പി. വീരേന്ദ്ര കുമാർ വന്നതും പോയതും ഇതേകാലഘട്ടത്തിൽ. മുന്നണിക്കകത്ത് പറയത്തക്ക അസ്വാരസ്യങ്ങളൊന്നുമുണ്ടായില്ലെങ്കിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം കുറച്ചുകാലം കെ.എം. മാണി മുന്നണി വിട്ടുപോയത് അപവാദമായി.
പ്രവർത്തനം താഴെ തലം മുതൽ ശക്തിപ്പെടുത്തും –ബെന്നി ബഹനാൻ
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ യു.ഡി.എഫിെൻറ പ്രവർത്തനം താഴെ തലം മുതൽ ശക്തിപ്പെടുത്തുമെന്ന് നിയുക്ത യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ. അനുഭവസമ്പത്തുള്ള ഏറെ നേതാക്കൾ യു.ഡി.എഫിൽ ഉണ്ട്. ഇവരുടെയെല്ലാം പിന്തുണ ഉറപ്പാക്കി മുന്നോട്ടുപോകും. ദേശീയതലത്തിൽ മോദിയുടെ നേതൃത്വത്തിൽ ഫാഷിസ്റ്റ് ശക്തികൾ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലും യു.ഡി.എഫിന് മികച്ച വിജയം അനിവാര്യമാണ്.
എല്ലാവരെയും ഒപ്പം നിർത്തി ഇൗ വെല്ലുവിളി ഏറ്റെടുക്കും. ബി.ജെ.പിക്കും സി.പി.എമ്മിനുമെതിരെ യു.ഡി.എഫിെൻറ ജനപിന്തുണ വർധിപ്പിക്കാനുള്ള ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും.
കേരളത്തിെൻറ മണ്ണ് വർഗീയതക്കും ഫാഷിസ്റ്റ് ശക്തികൾക്കും എതിരാണെന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും ബെന്നി ബഹനാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.