പി.പി.ഇ കിറ്റ് ക്രമക്കേട്: കേസ് ജൂൺ 30 ലേക്ക് മാറ്റി
text_fieldsതിരുവനന്തപുരം: കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ പി.പി.ഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേട് ആരോപിച്ച് സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് ലോകായുക്ത ജൂൺ 30 ലേക്ക് മാറ്റി. ആരോഗ്യ സെക്രട്ടറി ഉൾപ്പെടെയുള്ള എതിർകക്ഷികൾ ലോകായുക്തയിൽ ഹാജരായി. എന്നാൽ, പരാതിക്കാരിയുടെ അഭിഭാഷകന് വ്യക്തിപരമായ കാരണങ്ങൾ മൂലം ഹാജരാകാൻ കഴിയാത്തതിനാലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.
എതിർകക്ഷികൾ ഹാജരായെങ്കിലും ലോകായുക്ത നിദേശാനുസരണം കേസുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കിയില്ല. ആരോഗ്യ സെക്രട്ടറി ഡോ.രാജൻ ഗൊബ്രഗെഡെ, കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ എം.ഡി ബാലമുരളി, മുൻ ജനറൽ മാനേജർ ദിലീപ് കുമാർ, വ്യവസായ സെക്രട്ടറി ഡോ.ഇളങ്കോവൻ, മുൻ എം.ഡി കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ എന്നിവർ ഹാജരാകാനാണ് ലോകായുക്ത നോട്ടീസ് നൽകിയിരുന്നത്.
കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ പി.പി.ഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേട് ആരോപിച്ച് യൂത്ത്കോൺഗ്രസ് നേതാവ് വീണ.എസ് നായർ ഫയൽ ചെയ്ത ഹരജിയാണ് ലോകായുകത പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.