അഞ്ച് വര്‍ഷത്തിനുള്ളിൽ 50,000 ഹെക്ടർ സ്ഥലത്ത് ജൈവകൃഷി വ്യാപിപ്പിക്കുമെന്ന് പി. പ്രസാദ്
text_fieldsതിരുവനന്തപുരം : അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിൽ കുറഞ്ഞത് 50,000 ഹെക്ടർ സ്ഥലത്ത് ജൈവകൃഷി വ്യാപിപ്പിക്കുമെന്ന് മന്ത്രി പി. പ്രസാദ്. ജൈവകൃഷിക്കായി തിരഞ്ഞെടുത്ത ഗുണഭോക്താക്കൾ- ഫാമുകൾ കുറഞ്ഞത് അഞ്ചു വര്‍ഷം വരെയെങ്കിലും ജൈവ കൃഷി തുടരുമെന്ന് ഉറപ്പാക്കണം. കര്‍ഷകന്റെ കൃഷിയിടങ്ങളിൽ നിശ്ചിത അനുപാതത്തിലുള്ള ഭൂമിയെങ്കിലും ജൈവകൃഷിയിലേക്ക് മാറ്റുന്നതിനുവേണ്ടിയുള്ള നടപടികൾ സ്വീകരിക്കും.
ഫാം പ്ലാൻ മാതൃകയിൽ ഐ.എഫ്.എസ് പ്ലോട്ടുകളുടെ വികസനത്തിനായി ജൈവകൃഷി പ്രോത്സാഹിപ്പിക്കണം. കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഫാമുകളിൽ 10 ശതമാനത്തിൽ കുറയാത്ത സ്ഥലത്തു ജൈവകൃഷി ആരംഭിക്കും. ജൈവകൃഷിക്ക് ആവശ്യമായി വരുന്ന ഉത്പാദനോപാധികൾ പ്രാദേശികമായി ഉല്പാദിപ്പിക്കുന്നതിനുള്ള ചെറുകിട സംരംഭങ്ങൾ, കൃഷിക്കൂട്ടം, കാര്‍ഷിക കര്‍മ്മസേന, കുടുംബശ്രി, കൃഷിശ്രീ സെന്ററുകൾ, അഗ്രോ സര്‍വീസ് സെന്ററുകൾ എന്നിവയുടെ നേതൃത്വത്തിൽ തുടങ്ങുക ജൈവ ഉല്‍പ്പന്നങ്ങൾ വിപണനം നടത്തുന്നതിനുള്ള വിപണന സംവിധാനം ഒരുക്കുകയും ജൈവ ഉല്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കുന്നതിനുള്ള സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യും.
ജൈവ ഉല്പന്നങ്ങള്‍ക്ക് സര്‍ട്ടിഫിക്കേഷൻ നല്‍കുന്നതിനുള്ള സംവിധാനവും നടപടിക്രമങ്ങളും വികസിപ്പിക്കും. കേരളത്തിന്റെ തനതായ ജൈവ ഉല്പന്നങ്ങൾ പ്രത്യേക ബ്രാന്‍ഡിൽ വില്‍പ്പന നടത്തുന്നതിനുമുള്ള സംവിധാനം ഒരുക്കും. ജൈവകൃഷിക്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള വിത്ത് ഉള്‍പ്പെടെയുള്ള ഉല്‍പാദനോപാധികളുടെ ഗുണനിലവാരം ഉറപ്പാക്കി കര്‍ഷകരിൽ എത്തിക്കുന്നതിനും ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുമുള്ള സംവിധാനം കൊണ്ടുവരും.
എല്ലാ അസംബ്ലി നിയോജക മണ്ഡലങ്ങളിലും ജൈവകൃഷി മിഷന്റെ ഭാഗമായി പ്രത്യേക പദ്ധതികൾ കൃഷിക്കൂട്ടങ്ങളേയും എഫ്.പി.ഒ കളേയും യോജിപ്പിച്ചുകൊണ്ട് തയാറാക്കും. മാതൃകാപരമായി നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് പ്രത്യേകം അവാര്‍ഡുകൾ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.