കേരളത്തിെൻറ രണ്ട് വെങ്കലം ഒന്നിച്ചപ്പോൾ സ്വർണത്തിളക്കം; പി.ആർ. ശ്രീജേഷും മാനുവൽ ഫെഡ്രറിക്കും ഒരേ വേദിയിൽ
text_fieldsകൊച്ചി: കേരളത്തിെൻറ സ്വന്തമായ രണ്ട് ഒളിമ്പിക്സ് വെങ്കല മെഡൽ ഒരുമിച്ചപ്പോൾ പ്രസരിച്ചത് സ്വർണത്തിളക്കം. രണ്ട് മെഡലും കൊണ്ടുവന്ന ഹോക്കി ഗോൾ കീപ്പർമാർ വിവരിച്ച അനുഭവങ്ങൾക്ക് കഠിനാധ്വാനത്തിെൻറ മിന്നും നിറവും. വി.പി.എസ് ഹെൽത്ത്കെയർ ചെയർമാൻ ഡോ. ഷംസീർ വയലിൽ പി.ആർ. ശ്രീജേഷിന് പ്രഖ്യാപിച്ച ഒരുകോടി രൂപ പാരിതോഷികം കൈമാറാനാണ് 1972ലെ മ്യൂണിക്സ് ഒളിമ്പിക്സ് ഇന്ത്യൻ ടീം ഗോൾകീപ്പർ മാനുവൽ ഫെഡ്രറിക് എത്തിയത്.
ശ്രീജേഷ് ഇെല്ലങ്കിൽ ഇക്കുറി ഇന്ത്യൻ ഹോക്കീ ടീം തന്നെ ഉണ്ടാകുമായിരുന്നില്ലെന്ന് മാനുവൽ ഫെഡ്രറിക് പറഞ്ഞു. ''മുന്നിൽ കളിക്കുന്ന ഓരോരുത്തരുടെയും ശക്തിയും കുറവും ഗോൾ കീപ്പർക്ക് അറിയാൻ കഴിയും. ആരൊക്കെ ബോൾ സ്റ്റോപ് ചെയ്യുന്നു, ആരൊക്കെ മിസ് ചെയ്യുന്നു എെന്നല്ലാം ഗോൾകീപ്പർ കാണുന്നുണ്ട്.
ഹിറ്റ് ആൻഡ് റൺ എന്ന നിലയിലാണ് ഇന്ന് നമ്മുടെ ടീമിെൻറ കളി. എന്നാൽ, അടുത്ത പാരിസ് ഒളിമ്പിക്സിന് തയാറെടുക്കുേമ്പാൾ വേഗമേറിയ ഡ്രിബിൾ കളിക്കാരാണ് വേണ്ടത്'' -49 വർഷം മുമ്പ് നെതർലൻഡ്സിനെ തോൽപിച്ച് വെങ്കലം നേടിയ ടീമിൽ അംഗമായിരുന്ന മാനുവൽ വിവരിച്ചു.
ജർമനിയുമായുള്ള വെങ്കല പോരാട്ടത്തിൽ അവസാന പെനാൽറ്റി തടുക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ തെൻറ പ്രായക്കൂടുതലിെൻറ പേരിലെ കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരുമായിരുന്നുവെന്ന് ശ്രീജേഷ് പറഞ്ഞു. ''നന്ദി ലഭിക്കാത്ത ജോലിയാണ് ഹോക്കിയിൽ ഗോൾ കീപ്പറുടേത്. ജയിച്ചാൽ ആര് ഗോളടിച്ചെന്നാകും ചോദിക്കുക. ഗോൾ വഴങ്ങി തോറ്റാൽ ഗോൾ കീപ്പർ ആരാണെന്നും. ഇപ്പോഴത്തെ അഭിനന്ദനങ്ങൾ എല്ലാം രണ്ടുമാസം കഴിഞ്ഞാൽ തീരും.
പിന്നെ ഞാനൊരു സാധാരണക്കാരനായി മാറും. 15 വർഷമൊക്കെ കളിച്ച് കായികരംഗം വിട്ടാൽ പഴയ ഓർമകളിൽ മാത്രമാകും ജീവിതം. ഇത്രയും വലിയ തുക എെൻറ ജീവിതത്തിെൻറ ആകെ സമ്പാദ്യമാണ്. ഭാവിജീവിതം കഴിയാൻ ഇതുമാത്രമാണ് ബാക്കി'' -ശ്രീജേഷ് പറയുന്നു.
നിലവിൽ ബംഗളൂരുവിൽ ഹോക്കി പരിശീലകനായ മാനുവൽ ഫെഡ്രറിക്കിന് വി.പി.എസ് ഹെൽത്ത് കെയറിെൻറ പാരിതോഷികമായി 10 ലക്ഷം രൂപ ശ്രീജേഷ് തന്നെ പ്രഖ്യാപിച്ച് കൈമാറി. കേരളത്തിെൻറ ഹോക്കിയുടെ വളർച്ചക്ക് സ്വകാര്യ അക്കാദമികളും പരിശീലനവും വേണമെന്ന് ശ്രീജേഷ് പറഞ്ഞു.
പലവട്ടം സംസ്ഥാന സർക്കാറിനുമുന്നിൽ ഹോക്കി പരിശീലനത്തിെൻറ കാര്യം പറയുന്നുണ്ടെങ്കിലും നടപടികൾ ഉണ്ടായിട്ടില്ലെന്ന് മാനുവൽ ഫെഡ്രറിക് ചൂണ്ടിക്കാട്ടി. വി.പി.എസ് ഹെൽത്ത് കെയർ ഇന്ത്യ മേധാവി ഹാഫിസ് അലി ഉള്ളാട്ട്, കോർപറേറ്റ് കമ്യൂണിക്കേഷൻ മേധാവി രാജീവ് മാങ്കോട്ടിൽ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.