Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബലാത്സംഗക്കേസ്​ ഉടൻ...

ബലാത്സംഗക്കേസ്​ ഉടൻ തീർപ്പാക്കാൻ പി.ആർ. സുനുവിന്‍റെ ഹരജി

text_fields
bookmark_border
ബലാത്സംഗക്കേസ്​ ഉടൻ തീർപ്പാക്കാൻ പി.ആർ. സുനുവിന്‍റെ ഹരജി
cancel

കൊച്ചി: പട്ടികവിഭാഗക്കാരി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കോടതിയുടെ പരിഗണനയിലുള്ള കേസ്​ ഉടൻ തീർപ്പാക്കാൻ ബേപ്പൂർ കോസ്റ്റൽ സി.ഐ ആയിരുന്ന പി.ആർ. സുനു ഹൈകോടതിയിൽ. 2019ൽ തൃശൂർ കെ.എസ്​.ആർ.ടി.സി സ്റ്റാൻഡിനടുത്ത ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന ആരോപണത്തിൽ തൃശൂർ ഈസ്റ്റ്​ പൊലീസെടുത്ത കേസിൽ അടിയന്തര തീർപ്പ്​ ആവശ്യപ്പെട്ടാണ്​ ഹരജി.

2021ൽ ​പൊലീസ്​ അന്തിമ റിപ്പോർട്ട്​ സമർപ്പിച്ചെങ്കിലും തൃശൂർ ജില്ല സെഷൻസ്​ കോടതിയുടെ പരിഗണനയിലാണ്​ ഈ കേസ്​. പൊലീസ്​ അക്കാദമിയിൽ സീനിയർ ലോ ഇൻസ്​ട്രക്ടറായിരിക്കെയാണ്​ സംഭവം. ബലാത്സംഗവും പട്ടികവിഭാഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമ പ്രകാരമടക്കമുള്ള കേസുകളുമാണ്​ തനിക്കെതിരെ ചുമത്തിയിട്ടുള്ളത്​.

കോടതിയുടെ അന്തിമ ഉത്തരവ്​ നീളുന്നത്​ തന്‍റെ നിരപരാധിത്വം ചോദ്യം ചെയ്യുന്നതായി ഹരജിയിൽ പറയുന്നു. കെട്ടിച്ചമച്ച കേസാണിത്​. 2021 മുതലുള്ള കേസിൽ ഒരു പുരോഗതിയുമില്ല. എത്രയും വേഗം കേസ്​ പരിഗണിച്ച്​ സമയബന്ധിതമായി തീർപ്പാക്കാൻ ഉത്തരവിടണമെന്നാണ്​ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PR sunu
News Summary - PR Sunu's petition to settle the rape case immediately
Next Story