155 തവണ രക്തം നൽകി പ്രകാശ് ചുനക്കര
text_fieldsചാരുംമൂട്: 155 തവണ രക്തദാനം നടത്തി കല-സാമൂഹിക പ്രവർത്തകനായ പ്രകാശ് ചുനക്കര. ലോക രക്തദാനദിനത്തിൽ വണ്ടാനം മെഡിക്കൽ കോളജിലെത്തി രക്തദാനം നടത്തി.
17ാം വയസ്സിൽ തുടങ്ങി കാൽനൂറ്റാണ്ടിലേറെയായി സേവനപാതയിലാണ്. നാടകം, സിനിമ, സീരിയൽ മേഖലയിലും സജീവമായ പ്രകാശ് നിരവധി ഒറ്റയാൾ സമരങ്ങളിലൂടെയും ശ്രദ്ധേയനാണ്. സംസ്ഥാനത്തെ മിക്ക ആശുപത്രികളിലും രക്തദാനം നടത്തിയിട്ടുണ്ട്. ആവശ്യമുള്ളവർ 8547010993 നമ്പറിൽ വിളിച്ചാൽ ഒരുമണിക്കുറിനകം ഏതു ആശുപത്രിയാണെങ്കിലും രക്തം നൽകാനുള്ള ആളെ എത്തിക്കും.
ചുനക്കര കോമല്ലൂർ പ്രീതാലയത്തിൽ ചെല്ലപ്പൻ-അമ്മിണി ദമ്പതികളുടെ മകനാണ്. രക്തദാനം കഴിഞ്ഞ് മടങ്ങുേമ്പാൾ ഒരുരോഗി രക്ഷപ്പെട്ടതിെൻറ സന്തോഷമാണ് തെൻറ വിലപ്പെട്ട പ്രതിഫലമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.