വഖഫ് ഭൂമി: വിവരം വെളിപ്പെടുത്തണമന്ന് ജാവ്ദേക്കർ
text_fieldsപാലക്കാട്: കേരളത്തിൽ എത്ര വഖഫ് ഭൂമികളുണ്ടെന്നതിന്റെ ഏറ്റവും പുതിയ വിവരങ്ങൾ സംസ്ഥാന സർക്കാർ ഒരാഴ്ചക്കകം പ്രസിദ്ധീകരിക്കണമെന്ന് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി കേരള പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കർ. വഖഫ് ബോർഡ് എത്ര സർക്കാർ ഭൂമിയും എത്ര സ്വകാര്യ ഭൂമിയും എത്ര കർഷകരുടെ ഭൂമിയും അവകാശപ്പെടുന്നു എന്നതുകൂടി വ്യക്തമാക്കണമെന്നും ജാവ്ദേക്കർ പറഞ്ഞു.
വഖഫിനെക്കുറിച്ചുള്ള നിസാർ കമ്മിറ്റി റിപ്പോർട്ട് 15 വർഷം പഴക്കമുള്ളതാണ്. അതിനുശേഷം നിരവധി പുതിയ അവകാശവാദങ്ങൾ വഖഫ് ഉന്നയിച്ചിട്ടുണ്ട്.
രാജ്യത്താകെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ട്. ഏതുതരം ഭൂമിക്കു മേലും അവകാശം ഉന്നയിക്കാൻ അവർക്ക് സാധിക്കുന്നു. കോടതിയെ പോലും സമീപിക്കാനാവുന്നില്ല. –ജാവ്ദേക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.