കേരളത്തിലെ വിവിധകക്ഷി നേതാക്കളുമായി ചർച്ച നടത്തിയെന്ന് പ്രകാശ് ജാവ്ദേക്കർ; ‘ജയരാജനുമായുളള കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കാനില്ല’
text_fieldsഎൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനുമായി കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ചുളള ചർച്ചക്ക് ചൂട് പിടിച്ചിരിക്കെ വെളിപ്പെടുത്തലുമായി ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കർ. കേരളത്തിലെ വിവിധകക്ഷി നേതാക്കളുമായി ചർച്ച നടത്തിയെന്ന് അദ്ദേഹം പപറഞ്ഞു.
കേരളത്തിലെ എല്ലാ കോൺഗ്രസ് എം.പിമാരുമായും ചര്‍ച്ച നടത്തി. കോൺഗ്രസ് മാത്രമല്ല സി.പി.എം, സി.പി.ഐ നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തി. രാഷ്ട്രീയ നേതാക്കളുമായുളള കൂടിക്കാഴ്ച്ചകളിൽ എന്താണ് തെറ്റെന്ന് ജാവദേക്കര്‍ ചോദിച്ചു. ഇ.പി. ജയരാജനുമായുളള കൂടിക്കാഴ്ചയെ കുറിച്ച് കൂടുതൽ പ്രതികരണത്തിനില്ലെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
തന്റെ സാന്നിധ്യത്തിൽ പ്രകാശ് ജാവദേക്കര്‍ ഇ.പി. ജയരാജനെ കണ്ടുവെന്നായിരുന്നു ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തിയത്. തൃശൂരിൽ ഇടതുമുന്നണി സഹായിച്ചാൽ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന് ജാവദേക്കർ ഇ.പിയോട് പറഞ്ഞു. പകരം എസ്.എൻ.സി ലാവലിൻ കേസ്, സ്വർണക്കടത്ത് കേസ് എന്നിവ സെറ്റിൽ ചെയ്ത് തരാം എന്ന് ഉറപ്പ് കൊടുത്തുവെന്നും എന്നാൽ ഇ.പി. സമ്മതിച്ചില്ലെന്നുമായിരുന്നു ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തൽ.
ഇതിനിടെ, സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് തിങ്കളാഴ്ച നടക്കും. പാലർമെന്റ് തെരഞ്ഞെടുപ്പിൽ ജനം വിധിയെഴുതിയ സാഹചര്യത്തിൽ ജയപരാജയങ്ങൾ വിലയിരുത്തലായിരിക്കും പ്രധാന ചർച്ച. ഇതിനിടെ, ബി.ജെ.പി കൂറുമാറ്റ വിവാദത്തിൽ പെട്ട ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജന്റെ നിലപാടുകൾ സജീവ ചർച്ചയാകും. നിലവിൽ, പാർട്ടിയിലും പുറത്തും ഒറ്റപ്പെട്ട നിലയിലാണ് ജയരാജനുള്ളത്.
പാപികളുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കേണ്ടതാണെന്നും ഇക്കാര്യത്തിൽ ഇ.പി. ജയരാജൻ ജാഗ്രത കാണിക്കാറില്ലെന്നത് മുൻ അനുഭവമാണെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ പരസ്യശാസനക്ക് സമാനമായി. സി.പി.എമ്മിന്റെ ചരിത്രത്തിൽ ആദ്യമായാണിത്തരം പരസ്യശാസന നടക്കുന്നതെന്നും പറയുന്നു. ഇടതുമുന്നണി കൺവീനർ സ്ഥാനത്തിരുന്ന് ബി.ജെ.പി പ്രവേശനത്തിന് ശ്രമിച്ചെന്നത് നിഷേധിക്കുന്നുണ്ടെങ്കിലും ഇ.പി പൊതുസമൂഹത്തിനു മുന്നിലും സംശയമുനയിലാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.