‘കലക്ടർ ബ്രോ’ ഇനി കണ്ണന്താനത്തിെൻറ പ്രൈവറ്റ് സെക്രട്ടറി
text_fieldsന്യൂഡൽഹി: കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനത്തിെൻറ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുൻ കലക്ടർ എൻ. പ്രശാന്ത് നായരെ നിയമിച്ചു. െഡപ്യൂട്ടി സെക്രട്ടറി പദവിയിൽ അഞ്ചുവർഷത്തേക്കാണ് നിയമനം. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ വഴി പേരെടുത്ത ഉദ്യോഗസ്ഥനാണ് പ്രശാന്ത്. കോഴിക്കോട്ട് നിരവധി ജനകീയപദ്ധതികൾ നടപ്പാക്കിയ 2007 കേഡർ െഎ.എ.എസ് ഉദ്യോഗസ്ഥന് നാട്ടുകാർ സമ്മാനിച്ച പേര് ‘കലക്ടർ ബ്രോ’ എന്നാണ്.
ജനപ്രിയതക്കിടയിലും എം.കെ. രാഘവൻ എം.പി അടക്കം ചില നേതാക്കളുമായി അഭിപ്രായഭിന്നതകൾ ഉടലെടുത്തിരുന്നു. കലക്ടർ സ്ഥാനത്തുനിന്ന് മാറ്റി ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചെങ്കിലും ചുമതല ഏൽക്കാതെ അവധിയിൽ പ്രവേശിച്ചു. മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സെക്രട്ടറിയായി നേരേത്ത പ്രവർത്തിച്ചിട്ടുള്ള പ്രശാന്തിെൻറ കേന്ദ്രത്തിലെ നിയമനം സംസ്ഥാനത്തെ ചില ബി.ജെ.പി നേതാക്കളുടെ എതിർപ്പുമൂലമാണ് വൈകിയത്.
കോഴിക്കോട് കലക്ടറായിരുന്ന കാലത്ത് വിശപ്പില്ലാത്തവരുടെ നഗരത്തിനായി ഒരുക്കിയ ഒാപറേഷൻ സുലൈമാനി, വിദ്യാർഥികളുടെ യാത്രാക്ലേശം പരിഹരിക്കാൻ തയാറാക്കിയ ‘സവാരി ഗിരിഗിരി’, വയോജനങ്ങൾക്കായി ‘യോ അപ്പൂപ്പാ’, കോഴിക്കോട് ബീച്ച് നന്നാക്കാൻ ആവിഷ്കരിച്ച ‘തേരേ മേരെ ബീച്ച് മേം’ തുടങ്ങിയ പദ്ധതികൾ പ്രശാന്തിനെ ശ്രദ്ധേയനാക്കി. ‘കലക്ടർ കോഴിക്കോട്’ എന്ന ഫേസ്ബുക്ക് പേജ് പൊതുജനങ്ങൾക്കുള്ള വേദിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.