Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രസീത അഴീക്കോട്​...

പ്രസീത അഴീക്കോട്​ എം.വി. ജയരാജനുമായി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
പ്രസീത അഴീക്കോട്​ എം.വി. ജയരാജനുമായി കൂടിക്കാഴ്​ച നടത്തി
cancel

കണ്ണൂർ: ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കോഴ ആരോപണം ഉന്നയിച്ച ​പ്രസീത അഴീക്കോട്​ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജനുമായി കൂടിക്കാഴ്​ച നടത്തി. ജനാധിപത്യ രാഷ്​ട്രീയ പാർട്ടിയുടെ ട്രഷററായ ഇവർ സി.പി.എം ജില്ല കമ്മിറ്റി ഓഫിസിലെത്തിയാണ് എം.വി. ജയരാജനെ കണ്ടത്​​. എന്നാൽ, മ​ന്ത്രി എം.വി. ഗോവിന്ദനെ കാണാനാണ്​ ഉ​ദ്ദേശിച്ചതെന്നും എത്താൻ വൈകിയതിനാലാണ്​ ജയരാജനുമായി കൂടിക്കാഴ്​ച നടത്തിയതെന്നും പ്രസീത പറഞ്ഞു.

കേസുമായോ എൽ.ഡി.എഫുമായി സഹകരിക്കുന്ന കാര്യമോ ചർച്ച ചെയ്​തിട്ടില്ല. കോവിഡി​െൻറ പശ്ചാത്തലത്തിൽ സ്വന്തം സമുദായത്തിലെ നിരവധിപേർ സാമ്പത്തികപ്രയാസം നേരിടുന്നുണ്ട്​. ഒരുപാടുപേർ തൊഴിൽരഹിതരുമായി. ഈ വിഷയത്തിൽ മന്ത്രിക്ക്​ നിവേദനം നൽകാനാണ്​ എത്തിയതെന്നും അവർ പറഞ്ഞു.

സുരേന്ദ്രനെതിരെ കേസ്​ നൽകിയത്​ സി.പി.എമ്മി​െൻറ പ്രേരണമൂലമാണെന്നും ഇക്കാര്യത്തിൽ പി. ജയരാജനുമായി പ്രസീത കൂടിക്കാഴ്​ച നടത്തിയെന്നും ബി.ജെ.പി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. കൂടിക്കാഴ്​ച നടത്തിയെന്ന ആരോപണം ഇരുവരും നിഷേധിച്ചിരുന്നുമില്ല. ഇതി​നുപുറമെയാണ്​ പ്രസീത വീണ്ടും ജില്ല കമ്മിറ്റി ഓഫിസിൽ എത്തിയത്​. രണ്ടര മണിക്കൂറി​ലേറെയാണ്​ പ്രസീത ജില്ല സെക്രട്ടറിയുമായി കൂടിക്കാഴ്​ച നടത്തിയത്​. ജെ.ആർ.പി നേതാക്കളായ പ്രകാശൻ മൊറാഴ, ബിജു അയ്യപ്പൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

എൻ.ഡി.എയുമായി സഹകരിക്കാൻ സി.കെ. ജാനുവിന്​ സുരേന്ദ്രൻ 25 ലക്ഷം രൂപ നൽകിയെന്നായിരുന്നു പ്രസീതയുടെ ആരോപണം. നേരത്തെയുള്ള ആരോപണത്തി​െൻറ പശ്ചാത്തലത്തിൽ കൂടിക്കാഴ്​ചയെ രാഷ്​ട്രീയ ആയുധമാക്കാൻ ഒരുങ്ങുകയാണ്​ ബി.ജെ.പി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV jayarajanPraseetha Azhikode
News Summary - Praseetha Azhikode and MV Jayarajan meeting
Next Story