സിൽവർലൈൻ സർവനാശത്തിലേക്കുള്ള പാത –പ്രശാന്ത് ഭൂഷൺ
text_fieldsകണ്ണൂർ: സിൽവർലൈൻ റെയിൽപാതയുമായി ബന്ധപ്പെട്ട ആശങ്കകൾ സാമാന്യബുദ്ധിയുള്ള ഏതെങ്കിലും സർക്കാറിന് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും കോഴ, റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളാണ് പദ്ധതിക്ക് പിന്നില്ലെന്നും അഡ്വ. പ്രശാന്ത് ഭൂഷൺ. കോവിഡ് വൈറസ്, വാക്സിൻ, ലോക്ഡൗൺ, മാസ്ക് എന്നിവയുമായി ബന്ധപ്പെട്ട ബദൽ വീക്ഷണങ്ങൾ വ്യവസ്ഥാപിതമായും ക്രൂരമായും അടിച്ചൊതുക്കപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കണ്ണൂർ പ്രസ്ക്ലബിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിെൻറ ഭീഷണി വലിയ തോതിൽ പറഞ്ഞ് പെരുപ്പിച്ചതാണ്. ലോക്ഡൗൺ നല്ലതിനേക്കാൾ മോശം ഫലമാണ് ഉണ്ടാക്കിയതെന്ന് ഇപ്പോൾ പകൽപോലെ വ്യക്തമാണ്. ഇന്ത്യയിൽ 90 ശതമാനത്തിലേറെ പേർക്ക് കോവിഡ് വന്നുകഴിഞ്ഞു.
ഒരിക്കൽ കോവിഡ് വന്നയാൾ കോവിഡ് വാക്സിനെടുത്തവരേക്കാൾ കൂടുതൽ പ്രതിരോധ ശേഷിയുള്ളവരാണെന്നാണ് പഠനം പറയുന്നത്. ഇത്തരക്കാരെ നിർബന്ധിച്ച് വാക്സിൻ എടുപ്പിക്കുന്നത് പരിഹാസ്യമാണ്. മാത്രമല്ല, വാക്സിൻ കോവിഡ് വ്യാപനം തടയുന്നില്ല. അതിനാൽ, വാക്സിൻ എടുക്കാത്തതിെൻറ പേരിൽ പ്രവേശനം നിഷേധിക്കുന്നതും വിലക്ക് ഏർപ്പെടുത്തുന്നതും ഭരണഘടനാ വിരുദ്ധമാണ്.
വാക്സിന് ഗുരുതരമായ പാർശ്വഫലങ്ങളുണ്ടെന്നാണ് പരീക്ഷണഫലം കാണിക്കുന്നത്. അത്തരം വിവരങ്ങൾ സെൻസർ ചെയ്യപ്പെടുകയാണ്. ഗവേഷണത്തിന് ഫണ്ട് നൽകുന്നവരുടെ താൽപര്യം സംരക്ഷിക്കാനാണ് കോവിഡ് വാക്സിെൻറ പരിമിതികളെക്കുറിച്ച് സർവകലാശാലകളും ശാസ്ത്രജ്ഞരും മിണ്ടാത്തത്.
സിൽവർ ലൈൻ പദ്ധതി സാമ്പത്തികമായും സാമൂഹികമായും പരിസ്ഥിതിപരമായും ദുരന്തമാണ്. നിലവിലെ റെയിൽപാത നവീകരിച്ചാൽ മണിക്കൂറിൽ 150 കി.മീ വേഗത്തിൽ വണ്ടി ഓടിക്കാം. സിൽവർ ലൈനിന് ചെലവിടുന്ന ഒരു ലക്ഷം കോടിയുടെ പത്തിലൊന്നു ചെലവ് മാത്രമേയുള്ളു. രാഷ്ട്രീയത്തിന് വേണ്ടി മതവും ഖജനാവിലെ പണവും ദുരുപയോഗം ചെയ്യുകയാണ്.
കാശി വിശ്വനാഥ് ക്ഷേത്രം കോറിഡോർ പദ്ധതി സർക്കാർ ചെലവിൽ നടപ്പാക്കിയത് ഇതിന് ഒടുവിലത്തെ തെളിവാണ്. ഏതെങ്കിലും മതത്തിെൻറ കാര്യങ്ങൾ ഏറ്റെടുത്ത് നടത്താൻ പണം ചെലവഴിക്കാൻ ഭരണഘടന സർക്കാറിന് അധികാരം നൽകുന്നില്ലെന്നും പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.