‘യൂട്യൂബ് ചാനൽ ഉള്ളവർ ശ്രദ്ധിക്കുക, ഒരു വിദ്വാൻ പണി തരാൻ ഇറങ്ങിയിട്ടുണ്ട്’; മോണിട്ടൈസേഷൻ തട്ടിപ്പിനെ കുറിച്ച് പ്രശാന്ത് വാസുദേവ്
text_fieldsകോഴിക്കോട്: യൂട്യൂബ് ചാനൽ മോണിട്ടൈസ് ചെയ്യാമെന്ന് വാഗ്ദാനം നൽകി സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘത്തിന്‍റെ വിവരങ്ങൾ പുറത്തുവിട്ട് കേരള ടൂറിസം മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ്. വാട്ട്സ്ആപ്പിലൂടെ സഹിൽജീത് സിങ് എന്നാണ് തട്ടിപ്പുക്കാരൻ സ്വയം പരിചയപ്പെടുത്തുന്നതെന്ന് പ്രശാന്ത് വാസുദേവ് പറയുന്നു.
സംഗീതജ്ഞൻ ആണെന്നും എ.ആർ. റഹ്മാന്‍റെ സംഗീത വിദ്യാലയത്തിലെ പൂർവ വിദ്യാർഥിയാണെന്നും പരിചയപ്പെടുത്തിയാണ് ആളുകളെ വിശ്വാസത്തിൽ എടുക്കുന്നതെന്നും എഫ്.ബി പോസ്റ്റിൽ തന്‍റെ അനുഭവം വിവരിച്ച് പ്രശാന്ത് വാസുദേവ് ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
യൂ ട്യൂബ് ചാനൽ തുടങ്ങിയിട്ടുള്ളവർ ശ്രദ്ധിയ്ക്കുക.
ഒരു വിദ്വാൻ പണി തരാൻ ഇറങ്ങിയിട്ടുണ്ട്.
സഹിൽജീത്ത് സിംഗ് (Sahiljeeth Singh) എന്നാണ് പേര് പരിചയപ്പെടുത്തിയത്.
എന്‍റെ വീഡിയോ സോംഗിന്‍റെ ടീസർ കണ്ടാണ് ഇഷ്ടൻ എന്നെ പിടിച്ചത്. കഴിഞ്ഞ 23 ജൂണിനാണ് ആദ്യം വാട്ട്സ് ആപ്പിൽ വന്നത്.
The Kroonerz Project “ which has 2.08 lacs subscribers 50 million +. Views in total - on 126 vidoes —
ഇതായിരുന്നു പുള്ളിയുടെ ചാനൽ ആയി പരിചയപ്പെടുത്തിയത്. അതിലൊരു അപ് ലോഡ് അവസാനം വന്നിരിക്കുന്നത് രണ്ടു വർഷം മുമ്പാണ്.
https://youtu.be/ucpD0TpFDAg?si=eHra2yzqVbhZgeKH
ഇതായിരുന്നു പരിചയപ്പെടുത്തൽ. മ്യൂസിക് വീഡിയോ പ്രൊഡക്ഷൻ കമ്പനിയും യൂട്യൂബ് പ്രൊമോഷൻ ചാനലും ഒക്കെയാണ് സംഗതി. പിന്നെ പുള്ളി തന്നെ ഒരു സംഗീതജ്ഞൻ ആണെന്നും എ.ആർ. റഹ്മാന്‍റെ സംഗീത വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥി ആണെന്നും പറഞ്ഞു.
പുള്ളി പ്രൊമോഷൻ ചെയ്ത കുറേ ആൽബങ്ങളുടെ ലിങ്കും അയച്ചു തന്നു. വീഡിയോ കോളിൽ വരാൻ ശ്രമം നടത്തിയെങ്കിലും ഞാൻ അനുവദിച്ചില്ല. പിന്നെ വോയ്സ് കോളിൽ സംസാരിച്ചു. എന്‍റെ യൂട്യൂബ് ചാനൽ മോണിട്ടൈസ് ചെയ്തു തരാം എന്നായിരുന്നു വാഗ്ദാനം.
ആദ്യം 10000 ആണ് ചാർജ് പറഞ്ഞത്. എനിക്കിത്തരം വിദ്വാൻമാരെ അറിയാവുന്നതു കൊണ്ട് ഒഴിവാക്കി. പക്ഷേ മികച്ച ഇംഗ്ലീഷ് .അയച്ചു തന്ന ആൽബങ്ങളിലെല്ലാം പുള്ളിയുടെ പേരുണ്ട്. പുള്ളി തന്നെയാണ് പുള്ളി എന്നു തെളിയിക്കാനായിരുന്നിരിക്കണം വീഡിയോ കോൾ ശ്രമം. പക്ഷേ എല്ലാം പരിശോധിച്ചപ്പോൾ മനസ്സിലായത് പുള്ളി സ്വന്തമായി ഒരു പ്രൊഡക്ഷൻ ചെയ്തിട്ട് വർഷങ്ങളായി എന്നാണ്. അതു ഞാൻ ചോദിച്ചപ്പോൾ ഒരു അപകടത്തിൽ പെട്ടു എന്നും അതുകൊണ്ട് റസ്റ്റിൽ തുടർന്ന് ഇത്തരം വർക്കുകൾ ചെയ്യുകയാണെന്നുമറിയിച്ചു.
എന്നിട്ടും ഞാൻ വഴങ്ങിയില്ല.
പിന്നെ പലവട്ടം (ജൂൺ 24, 25, 29, ജൂലൈ 3, 9, 27) മെസേജുകൾ അയച്ചു. റേറ്റുകൾ മാറി മാറി വന്ന് 5000 വരെ എത്തി. എന്നിട്ടും ഞാൻ വേണ്ടെന്നു വച്ചു. സ്വാഭാവികമായി കടമ്പകൾ കടക്കാം എന്നു കാത്തിരുന്നു.
പിന്നെയും വന്നു പുള്ളി. ഒടുവിൽ പോകുന്നെങ്കിൽ പോകട്ടെ എന്നു കരുതി ഞാൻ 4000 ആണെങ്കിൽ ചെയ്യാമെന്നും ആദ്യം 2000ഉം മോണിട്ടൈസ് ചെയ്ത ശേഷം 2000ഉം കൊടുക്കാം എന്നു പറഞ്ഞു. അത് പുള്ളി ഒടുവിൽ സമ്മതിച്ചു. ജൂലൈ 27നായിരുന്നു അത്. എങ്കിൽ എനിക്കൊരു ഇമെയിൽ തരാൻ ഞാൻ പറഞ്ഞു. കേവലം 250 രൂപ ലാഭത്തിന് ഇമെയിൽ അയക്കുന്ന പണി പറ്റില്ലെന്നായി പുള്ളി. ഞാൻ വിട്ടു.
ആഗസ്റ്റ് 27നും 28നും വീണ്ടും മെസേജ് വന്നു. 28ലെ മെസേജിൽ 4500ന് ചെയ്യാം താത്പര്യമുണ്ടെങ്കിൽ പറയൂ എന്നായി. ഞാൻ വീണ്ടും പഴയ 4000ന്‍റെ മെസേജ് എടുത്തിട്ടു. ഒടുവിൽ പുള്ളി അത് സമ്മതിച്ചു.
9372374318 എന്ന പുളളിയുടെ നമ്പരിൽ 2000 GPay ചെയ്യാൻ പറഞ്ഞു. പോകുന്നെങ്കിൽ രണ്ടായിരം പോട്ടെ എന്നു കരുതിത്തന്നെ ഇത്തവണ Gpay ചെയ്തു (ആഗസ്റ്റ് 28ന്). പുള്ളി ഇമെയിലിൽ acknowledgement ഉം തന്നു.
ഒരനക്കവും ഇല്ലാത്തതിനാൽ എന്‍റെ ചാനലിന്‍റെ വ്യൂവേഴ്സിനോ വാച്ച് ടൈമിലോ യാതൊരു മാറ്റവും
ഇല്ലല്ലോ എന്ന് ഞാൻ മെസേജയച്ചു.
മോണിട്ടൈസ് ചെയ്യാൻ പറഞ്ഞത് രണ്ടാഴ്ച.
ക്ഷമ കാണിക്കൂ, സെപ്റ്റംബർ 15ന് മുമ്പായി മോണിട്ടൈസ് ചെയ്യില്ല എന്ന് വോയ്സ് മെസേജ് വന്നു.
സെപ്റ്റംബർ 15 ആയിട്ടും യാതൊരു മാറ്റവും വന്നില്ല. ഞാൻ 15നും 16നും വിളിച്ചു. മെസേജ് അയച്ചു. യാതൊരു റസ്പോൺസും ഇല്ല. 2000 ആവിയായി എന്ന് മനസ്സിലായി.
സെപ്റ്റംബർ 24ന് ഞാൻ നിയമപരമായി നീങ്ങാൻ ആലോചിക്കുന്നു എന്ന് മെസേജയച്ചു. 72 മണിക്കൂറിൽ മോണിട്ടൈസ് ചെയ്യും എന്ന് മറുപടി.
സെപ്റ്റംബർ 28ന് ഞാൻ മെസേജയച്ചു. വിളിച്ചു. മറുപടിയില്ല.
ഒക്ടോബർ ഒന്നിന് ഞാൻ മുംബൈ പോലീസിന്‍റെ സൈബർ വിംഗുമായി സുഹൃത്തുക്കൾ മുഖേന ബന്ധപ്പെടാൻ പോവുകയാണെന്നും അല്ലെങ്കിൽ അന്ന് വൈകീട്ട് അഞ്ചിനു മുമ്പ് കാശ് തിരികെത്തരാനും കാണിച്ച് മെസേജയച്ചു. ബ്ലൂ ടിക്ക് വന്നു. പക്ഷേ മറുപടി വന്നില്ല.
ഇന്നലെ വീണ്ടും വിളിച്ചു.
അനക്കമില്ല.
നഷ്ടപ്പെടും എന്നു കരുതിത്തന്നെയാണ് ഞാൻ 2000 കൊടുത്തത് എന്നതിനാൽ ദുഃഖമില്ല എങ്കിലും ഇത് വായിക്കുന്നവർ ഇത്തരം ചതിക്കുഴിയിൽ വീഴാതിരിക്കാൻ പോസ്റ്റ് ചെയ്യുന്നു എന്നു മാത്രം.
2000മോ 5000മോ വച്ച് 20 പേരിൽ നിന്ന് രാജ്യത്തിന്‍റെ പല ഭാഗത്തു നിന്ന് വാങ്ങിയാൽ ത്തന്നെ എത്രയായി എന്നാലോചിച്ചു നോക്കൂ.
ഇയാൾ എത്ര വർഷമായി എത്ര ആയിരങ്ങളെ ഇങ്ങനെ പറ്റിച്ചു കാണും ?
ഒന്നുകിൽ സഹിൽജീത് സിംഗിന് പുറകിലെ അപരൻ. അല്ലെങ്കിൽ യഥാർത്ഥ സഹിൽ ജീത് സിംഗ് നിവൃത്തികേടാൽ തട്ടിപ്പ് തുടങ്ങി.
മുംബൈയിൽ ഉള്ള ആരെങ്കിലും ഇത് വായിക്കുന്നു എങ്കിൽ ഞാൻ നൽകിയ നമ്പർ ശ്രദ്ധിക്കുമല്ലോ !
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.