പുനരധിവാസം ഉറപ്പാക്കാതെ ദേശീയപാതക്കായി സ്ഥലമെടുപ്പ് നടത്തരുതെന്ന് ടി.എൻ. പ്രതാപൻ
text_fieldsന്യൂഡൽഹി: ദേശീയപാത 66 രാമനാട്ടുകര മുതൽ ഇടപ്പള്ളി വരെ ആറുവരിപ്പാതയാക്കാനുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്നും സ്ഥലമേറ്റെടുക്കുമ്പോൾ ഇരകൾക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും ടി.എൻ. പ്രതാപൻ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു.
2013ലെ നിയമമനുസരിച്ച് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്താതെ സ്ഥലമേറ്റെടുക്കാൻ അനുവദിക്കില്ല. കേരളത്തിലെ കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം എന്നീ നാല് ജില്ലകളിലായി പതിനായിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന വിഷയമാണെന്ന് എം.പി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.