പൾസറിന്റെ മുൻ അഭിഭാഷകന്റെ തടയാനാകില്ല -ഹൈകോടതി
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റ് തടയണമെന്ന പൾസർ സുനിയുടെ മുൻ അഭിഭാഷകെൻറ ആവശ്യം അനുവദിക്കാൻ ഹൈകോടതി വിസമ്മതിച്ചു. തെളിവ് നശിപ്പിക്കലുമായി ബന്ധപ്പെട്ട് സുനിയുെട അഭിഭാഷകനായിരുന്ന അഡ്വ. പ്രതീഷ് ചാക്കോയാണ് കോടതിയെ സമീപിച്ചിട്ടുള്ളത്. അന്വേഷണവും തുടർ നടപടികളും തടയാനാവില്ലെന്നും ശരിയായ വിധത്തിൽ പോകുെന്നന്ന് കരുതുന്ന അേന്വഷണവുമായി സഹകരിക്കണമെന്നും ഹരജിക്കാരനോട് നിർദേശിച്ച കോടതി ഹരജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
അഭിഭാഷകനെതിരെ തെളിവുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള നിലപാടാണ് സർക്കാർ സ്വീകരിച്ചത്. പൾസർ സുനിക്കുവേണ്ടി വക്കാലത്ത് ഏറ്റെടുത്ത അഭിഭാഷകനാണ് താനെന്നാണ് ഹരജിയിൽ പറയുന്നത്. സുനിയോട് കീഴടങ്ങാൻ നിർദേശിച്ചത് താനാണ്. കീഴടങ്ങാനെത്തിയപ്പോൾ പൾസർ സുനിയെയും കൂട്ടുപ്രതിയെയും ബലം പ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഫെബ്രുവരി 23നായിരുന്നു ഇത്. പിന്നീട് മാർച്ച് പത്തിന് ആലുവ, പെരുമ്പാവൂർ ഡിവൈ.എസ്.പിമാർ ഒാഫിസിലെത്തി സുനിൽ ഉപയോഗിച്ച ഫോൺ നൽകാൻ ആവശ്യപ്പെട്ടു.
പിന്നീട് മാർച്ച് 16നും 19നും വിശദമായി ചോദ്യം ചെയ്തു. പൊലീസ് തന്നെ കുറ്റവാളിയായി ചിത്രീകരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ദിലീപിെൻറ അറസ്റ്റോടെ തനിക്ക് വീണ്ടും ചോദ്യംചെയ്യൽ നോട്ടീസ് നൽകിയിരിക്കുകയാണ്. 12ന് രാവിലെ ഹാജരാകണമെന്നാണ് നിർദേശം. വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുമെന്ന് ആശങ്ക ഉള്ളതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, അന്വേഷണം പൂർത്തിയാക്കി ആദ്യ കുറ്റപത്രം നൽകുന്നതിന് മുമ്പുള്ള കാര്യങ്ങളാണ് ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയിട്ടുള്ളതെന്ന് സർക്കാർ അഭിഭാഷകൻ േകാടതിയെ അറിയിച്ചു. അഭിഭാഷകെൻറ പങ്കിനെക്കുറിച്ച് അേന്വഷണം തുടരുമെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിർണായക തെളിവായ മൊബൈൽ േഫാൺ കണ്ടെത്തൽ അനിവാര്യമാണ്. നടിയെ പീഡനത്തിനിരയാക്കുന്നത് പകർത്തിയ മൊബൈൽ േഫാൺ പൾസർ സുനി ഫെബ്രുവരി 23ന് അഭിഭാഷകനെ ഏൽപിെച്ചന്നാണ് പറയുന്നത്.
പൾസർ സുനിയുടെ വസ്ത്രങ്ങളടങ്ങുന്ന ബാഗും മെമ്മറി കാർഡും അഭിഭാഷകെൻറ ഒാഫിസിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയിരുന്നു. ഫോൺ കണ്ടെത്താനായില്ല. ഇതിനിടെ, പൊലീസ് പീഡനം ആരോപിച്ച് ഹരജിക്കാരൻ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഹരജിക്കാരനെതിരെ വ്യക്തമായ തെളിവുകളുണ്ട്. കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറക്ക് പ്രത്യേക കുറ്റപത്രം നൽകും. ഇൗ സാഹചര്യത്തിൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും സർക്കാർ ആവശ്യപ്പെട്ടു. തുടർന്നാണ്, ഹരജിക്കാരെൻറ ആവശ്യത്തിൽ ഇടപെടാതിരുന്ന കോടതി ഹരജി വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.