പരസഹായത്തിന് ആരുമില്ലാത്ത രാഹുൽ ‘പ്രത്യാശ’യുടെ തണലിലേക്ക്
text_fieldsതലശ്ശേരി: പരസഹായത്തിന് ആരുമില്ലാതെ വീട്ടിൽ േരാഗബാധിതരായി കഴിയുന്ന അച്ഛെൻറയും മകെൻറയും സുരക്ഷക്കായി നാട്ടുകാർ കൈേകാർത്തു. ചമ്പാട് അരയാക്കൂൽ കോടഞ്ചേരി വീട്ടിലെ ഏകാന്ത തടവറയിലായിരുന്ന ഒാട്ടിസം ബാധിതനായ 26കാരൻ രാഹുലിന് നാട്ടുകാരുടെ സഹായത്താൽ കണ്ണൂർ മേലെചൊവ്വ പ്രത്യാശ ഭവനിൽ അഭയം നൽകി. പാനൂർ ജനമൈത്രി പൊലീസും ജീവകാരുണ്യ പ്രവർത്തകനായ ബാബു പാറാലുമാണ് ഇതിന് മുൻകൈയെടുത്തത്.
രാഹുലിെൻറ അച്ഛൻ 82കാരനായ രാഘവനെ സംരക്ഷിക്കുന്നതിനും വീടിെൻറ അറ്റകുറ്റപ്പണികൾക്കുമായി നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. ഗൃഹനാഥനായ രാഘവന് കൂലിപ്പണിയായിരുന്നു. നട്ടെല്ലിന് രോഗം ബാധിച്ചതിനാൽ 10 വർഷത്തിലധികമായി ജോലിക്ക് പോകാറില്ല. 82കാരനായ പിതാവിന് മകൻ രാഹുൽ മാത്രമാണ് കൂട്ട്. എന്നാൽ, രാഹുൽ മുഴുസമയവും വീട്ടിലെ ഏകാന്ത തടവറയിലായിരുന്നു. ചെറുപ്പത്തിൽ തന്നെ ഒാട്ടിസം ബാധിച്ച രാഹുലിന് ആക്രമണ സ്വഭാവമുണ്ടായതോടെയാണ് വീടിനകത്ത് പ്രത്യേക മുറിയിൽ അടച്ചിടേണ്ട സാഹചര്യമുണ്ടായത്.
അയൽവാസികളുടെയും നാട്ടുകാരുടെയും തണലിലാണ് കഴിഞ്ഞ കുറെ നാളുകളായി ഇവരുടെ ജീവിതം. ഇവരുടെ ദൈന്യത നിറഞ്ഞ ജീവിതത്തെക്കുറിച്ച് ചൊവ്വാഴ്ച ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. രാഘവൻ-ശാന്ത ദമ്പതികളുടെ ഏക മകനാണ് രാഹുൽ. 10 മാസം മുമ്പ് ഹൃദ്രോഗത്താൽ ശാന്ത മരിച്ചു. അതോടെ രാഹുലിെൻറ കാര്യങ്ങൾ നോക്കാൻ ആരുമില്ലാതായി. നെട്ടല്ലിന് രോഗമുള്ളതിനാൽ മകനെ നേരാംവണ്ണം പരിചരിക്കാൻ രാഘവനും സാധിക്കുന്നില്ല. രാഘവെൻറയും മകൻ രാഹുലിെൻറയും ചികിത്സക്കും മറ്റും ഉദാരമതികളിലാണ് ഇനി പ്രതീക്ഷ. ഫോൺ: 9961773180.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.