തോക്കുചൂണ്ടി പ്രവാസിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സംശയം
text_fieldsകോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരിൽ പ്രവാസിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി. മാതോത്ത് മീത്തൽ മമ്മദിെൻറ മകൻ അഷ്റഫിനെയാണ് (37) കാറിലെത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്.
ചൊവ്വാഴ്ച രാവിലെ ആറരയോടെയാാണ് സംഭവം. വീട്ടിലെത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആദ്യം ആളുമാറി സഹോദരൻ സിദ്ദീഖിനുനേരെയാണ് തോക്കുചൂണ്ടിയത്. പിന്നീട് അഷ്റഫിനെ പിടിച്ച് വലിച്ചിഴച്ചുകാണ്ടുപോവുകയായിരുന്നു. സൗദിയിൽനിന്ന് രണ്ടുമാസം മുമ്പാണ് അഷ്റഫ് വീട്ടിലെത്തിയത്.
സിദ്ദീഖ് നൽകിയ പരാതിയിൽ കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൊടുവള്ളിയിലെ സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന.
കൊടുവള്ളി സംഘത്തിനുള്ള രണ്ടരകിലോ സ്വർണം കടത്തിയത് ഇയാളായിരുന്നുവത്രെ. നാട്ടിലെത്തി ദിവസങ്ങളായിട്ടും സ്വർണം കൈമാറാത്തതോെട ചിലർ ഭീഷണിയുമായി പ്രദേശത്തെത്തി. എന്നാൽ, സ്വർണം ക്വട്ടേഷൻ സംഘം കവർന്നതായാണ് ഇയാൾ പറഞ്ഞത്.
തുടർ ചർച്ചകളിലും പ്രശ്നം ഒത്തുതീർപ്പാകാത്തതോെടയാണ് തട്ടിക്കൊണ്ടുപോയെതന്നാണ് പൊലീസ് സംശയിക്കുന്നത്. അഷ്റഫ് നേരത്തെ ഇത്തരമൊരു കേസിൽ പ്രതിയായതായി സൂചന ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.