പ്രവാസികളെ സഹായിക്കുന്നതിൽ പൊതുമേഖല ബാങ്കുകൾക്ക് വിമുഖത –പ്രവാസി കമീഷന്
text_fieldsപത്തനംതിട്ട: പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് നോര്‍ക്ക റൂ ട്ട്സ് പല പദ്ധതികളും തയാറാക്കിയിട്ടുണ്ടെങ്കിലും പൊതുമേഖലാ ബാങ്കുകളുടെ ഭാഗത്തുന ിന്ന് മതിയായ സഹകരണം ഉണ്ടാകുന്നില്ലെന്ന് പ്രവാസി കമീഷന് ചെയര്മാന് ജസ്റ്റിസ് പ ി.ഡി. രാജന്. പൊതുമേഖല ബാങ്കുകളുടെ നിസ്സഹകരണം സര്‍ക്കാറിെൻറ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രവാസി കമീഷന് അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കാര്യമായ സഹായം ലഭിക്കുന്നില്ല. സ്വയംതൊഴില്‍ സംരംഭം തുടങ്ങിയ പല പ്രവാസികള്‍ക്കും ആവശ്യമായ അനുമതികള്‍ വിവിധ വകുപ്പുകള്‍ നല്‍കുന്നില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചട്ടങ്ങള്‍ പാലിക്കാതെ അകാരണമായ ഇടപെടല്‍ നടത്തുന്നുണ്ട്. റവന്യൂവിലെ ചില ഉദ്യോഗസ്ഥര്‍ ആവശ്യമായ അനുമതികള്‍ നല്‍കുന്നില്ല.
പഞ്ചായത്തുകള്‍ കെട്ടിട നമ്പര്‍ നല്കുന്നതില് കാലതാമസം വരുത്തുന്നുണ്ട്. വിദേശത്ത് തൊഴില്‍ നഷ്ടപ്പെട്ട് നഷ്ടപരിഹാരം ലഭിക്കാതെ തിരികെ വരുന്നവരുടെ അപേക്ഷകളില്‍ നോര്‍ക്ക സെക്രട്ടറിയെ നിയോഗിച്ച് വിദേശകാര്യ വകുപ്പ് മുഖേന റിപ്പോര്‍ട്ട് വാങ്ങുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.