Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവാസികൾക്ക്​...

പ്രവാസികൾക്ക്​ ഡിവിഡൻറ്​ പെൻഷൻ പദ്ധതിയുമായി പ്രവാസി ക്ഷേമ ബോർഡ്​

text_fields
bookmark_border
പ്രവാസികൾക്ക്​ ഡിവിഡൻറ്​ പെൻഷൻ പദ്ധതിയുമായി പ്രവാസി ക്ഷേമ ബോർഡ്​
cancel
തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി​ക​ള്‍ക്ക് ലാ​ഭ​വി​ഹി​തം പെ​ന്‍ഷ​ന്‍ പ​ദ്ധ​തി​യെ​ന്ന ആ​ശ​യ​വു​മാ​യി കേ​ര​ള പ്ര​വാ​സി ക്ഷേ​മ ബോ​ര്‍ഡ്. അ​ഞ്ചു ല​ക്ഷ​ത്തി​ല്‍ കു​റ​യാ​ത്ത തു​ക നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ച് മൂ​ന്നു വ​ര്‍ഷ​ത്തി​നു​ശേ​ഷം നി​ശ്ചി​ത​തു​ക പ്ര​തി​മാ​സം ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ പെ​ന്‍ഷ​നാ​യി ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി. വാ​ര്‍ധ​ക്യ​കാ​ല​ത്ത് പ്ര​വാ​സി​ക​ള്‍ക്ക് നേ​രി​ടേ​ണ്ടി​വ​രു​ന്ന പ്ര​തി​സ​ന്ധി​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​ദ്ധ​തി ആ​വി​ഷ്​​ക​രി​ച്ച​തെ​ന്നും അ​നു​മ​തി​ക്കാ​യി സ​ര്‍ക്കാ​റി​ന്  സ​മ​ര്‍പ്പി​ച്ച​താ​യും പ്ര​വാ​സി ക്ഷേ​മ ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ പി.​ടി. കു​ഞ്ഞി​മു​ഹ​മ്മ​ദ് വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. വി​ദേ​ശ​ത്തോ സ്വ​ദേ​ശ​ത്തോ ഉ​ള്ള പ്ര​വാ​സി​ക​ള്‍ക്ക് അ​ഞ്ചു ല​ക്ഷം മു​ത​ല്‍ 50 ല​ക്ഷം രൂ​പ വ​രെ നി​ക്ഷേ​പി​ക്കാം. ഈ ​തു​ക ആ​റു ത​വ​ണ​ക​ളാ​യോ ഒ​രു​മി​ച്ചോ നി​ക്ഷേ​പി​ക്കാം. ഫ​ണ്ട് പൂ​ർ​ണ​മാ​യും ല​ഭി​ച്ച് മൂ​ന്നു​വ​ര്‍ഷ​ത്തി​നു​ശേ​ഷ​മാ​ണ്​ സ​ർ​ക്കാ​ർ നി​ശ്ച​യി​ക്കു​ന്ന ലാ​ഭ​വി​ഹി​തം ല​ഭ്യ​മാ​കു​ക. നി​ക്ഷേ​പ​ക​ന് മ​ര​ണം​വ​രെ​യും അ​തി​നു​ശേ​ഷം ‘ഭാ​ര്യ/​ഭ​ര്‍ത്താ​വി’​നു​മാ​ണ് ലാ​ഭ​വി​ഹി​തം അ​നു​വ​ദി​ക്കു​ക. ഇ​വ​രു​ടെ​യും മ​ര​ണ​ശേ​ഷം നി​ക്ഷേ​പ​തു​ക നി​യ​മ​പ​ര​മാ​യ അ​വ​കാ​ശി​ക​ള്‍ക്ക് കൈ​മാ​റും. പ്ര​തി​മാ​സം 5000 രൂ​പ​യെ​ങ്കി​ലും ല​ഭി​ക്കും. നി​ക്ഷേ​പ തു​ക ഇ​ട​ക്ക് പി​ന്‍വ​ലി​ക്കാ​നോ നി​ക്ഷേ​പ​ത്തി​നു​മേ​ല്‍ ലോ​ണ്‍ എ​ടു​ക്കാ​നോ ക​​ഴി​യി​ല്ല.

ജീ​വി​ത​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വാ​സി​ക​ള്‍ക്കാ​യി വി​ല്ല​ക​ള്‍ നി​ര്‍മി​ച്ചു​ന​ല്‍കു​ന്ന പ്രൊ​ട്ട​ക്ട​ഡ് പ്ര​വാ​സി വി​ല്ലേ​ജ് പ​ദ്ധ​തി​യും സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ട്. അ​ര്‍ധ​ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ത്ത് അ​ഞ്ച് മു​ത​ല്‍ 10 വ​രെ സ​െൻറാ​യി വേ​ര്‍തി​രി​ച്ച് 1000 മു​ത​ല്‍ 3000 വ​രെ സ്‌​ക്വ​യ​ര്‍ ഫീ​റ്റ് വി​സ്തീ​ര്‍ണ​മു​ള്ള വീ​ട് നി​ര്‍മി​ച്ച് പ്ര​വാ​സി​ക​ള്‍ക്ക് വി​ല നി​ശ്ച​യി​ച്ച് ന​ല്‍കു​ന്ന​താ​ണ് ഇൗ ​പ​ദ്ധ​തി. താ​ഴേ​ത്ത​ട്ടി​ലും ഇ​ട​ത്ത​രം ജീ​വി​ത​നി​ല​വാ​ര​ത്തി​ലു​മു​ള്ള പ്ര​വാ​സി​ക​ളെ​യാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്ര​വാ​സി​ക്ഷേ​മ പെ​ന്‍ഷ​ന്‍ ഏ​കീ​കൃ​ത നി​ര​ക്കി​ല്‍ 2000 രൂ​പ​യാ​ക്കി​യ​തി​ന്​ പി​ന്നാ​ലെ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ക്ക് പെ​ന്‍ഷ​ന്‍ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും പ​രി​ഗ​ണ​ന​യി​ലാ​െ​ണ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ര​ണാ​ന​ന്ത​ര ധ​ന​സ​ഹാ​യം കാ​റ്റ​ഗ​റി വ്യ​ത്യാ​സ​മി​ല്ലാ​തെ ഒ​രു ല​ക്ഷ​മാ​യി വ​ര്‍ധി​പ്പി​ക്ക​ണ​മെ​ന്നും 300 രൂ​പ പ്ര​തി​മാ​സം അം​ശാ​ദാ​യം ഒ​ടു​ക്കു​ന്ന പ്ര​വാ​സി കേ​ര​ളീ​യ​ന്‍ (1എ) ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍ക്ക്  പെ​ന്‍ഷ​ന്‍ തു​ക 3000 രൂ​പ​യാ​ക്കി വ​ര്‍ധി​പ്പി​ച്ച് ന​ല്‍ക​ണ​മെ​ന്നും ബോ​ര്‍ഡ് ശി​പാ​ര്‍ശ ചെ​യ്തു. 
ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​മാ​യി​രി​ക്കെ അ​സു​ഖം, അ​പ​ക​ടം എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ല്‍ മ​ര​ണ​മ​ട​യു​ന്ന പ്ര​വാ​സി കേ​ര​ളീ​യ​രാ​യ (വി​ദേ​ശം) അം​ഗ​ത്തി​​െൻറ ആ​ശ്രി​ത​ര്‍ക്ക് 50,000 രൂ​പ​യും വി​ദേ​ശ​ത്തു​നി​ന്ന്​ തി​രി​ച്ചു​വ​ന്ന പ്ര​വാ​സി കേ​ര​ളീ​യ​നാ​യ അം​ഗ​ത്തി​​െൻറ ആ​ശ്രി​ത​ര്‍ക്ക് 30,000 രൂ​പ​യും പ്ര​വാ​സി കേ​ര​ളീ​യ​നാ​യ (ഭാ​ര​തം) അം​ഗ​ത്തി​​െൻറ അ​വ​കാ​ശി​ക്ക് 25,000 രൂ​പ​യും ക​ൽ​പി​ത അം​ഗ​ങ്ങ​ളു​ടെ ആ​ശ്രി​ത​ര്‍ക്ക് 20,000 രൂ​പ​യു​മാ​ണ് നി​ല​വി​ല്‍ മ​ര​ണാ​ന​ന്ത​ര ധ​ന​സ​ഹാ​യം ന​ല്‍കു​ന്ന​ത്. 

അം​ശാ​ദാ​യം ഒ​ടു​ക്കു​ന്ന​തി​ല്‍ ഒ​രു വ​ര്‍ഷ​ത്തി​ലേ​റെ കാ​ല​താ​മ​സം വ​രു​ത്തി അം​ഗ​ത്വം ന​ഷ്​​ട​പ്പെ​ട്ട​വ​രു​ടെ അം​ഗ​ത്വം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ ആ​റ് മാ​സ​ത്തേ​ക്ക് പ​ലി​ശ​യും പി​ഴ​പ്പ​ലി​ശ​യും ഒ​ഴി​വാ​ക്കു​ന്ന​തി​നും ബോ​ര്‍ഡ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും ചെ​യ​ര്‍മാ​ര്‍ പി.​ടി. കു​ഞ്ഞി​മു​ഹ​മ്മ​ദ്​ അ​റി​യി​ച്ചു. വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ ബോ​ര്‍ഡ് സി.​ഇ.​ഒ സി. ​ജോ​സ്, ഡ​യ​റ​ക്ട​ര്‍മാ​രാ​യ ആ​ര്‍. കൊ​ച്ചു​കൃ​ഷ്ണ​ന്‍, എ​ന്‍.​വി. ബാ​ദു​ഷ, കെ.​സി. സ​ജീ​വ് തൈ​ക്കാ​ട് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govtpravasikerala newsmalayalam newsdividend pension scheme
News Summary - pravasi dividend pension scheme kerala govt- Kerala news
Next Story