പ്രവാസി ദോഹ ബഷീർ പുരസ്കാരം മലയാള സർവകലാശാലക്ക്
text_fieldsകോഴിക്കോട്: ഗൾഫ് മലയാളി സാംസ്കാരിക സംഘടനയായ പ്രവാസി ദോഹയുടെ 23ാമത് ബഷീർ പുരസ്കാരം തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലക്ക് നൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എം.ടി. വാസുദേവൻ നായർ ചെയർമാനായ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. അരലക്ഷം രൂപയും നമ്പൂതിരി രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ആഗസ്റ്റ് 26ന് തുഞ്ചൻപറമ്പിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
ഇതുവരെ വ്യക്തികൾക്ക് നൽകിയ പുരസ്കാരം ഇതാദ്യമായാണ് സ്ഥാപനത്തിന് സമ്മാനിക്കുന്നത്. മലയാള സർവകലാശാലയുടെ കഴിഞ്ഞ നാലു വർഷത്തെ പ്രവർത്തനങ്ങൾ മലയാള ഭാഷയുടെ വളർച്ചക്ക് സ്തുത്യർഹമായ സംഭാവനകളാണ് നൽകിയതെന്ന് ജൂറി വിലയിരുത്തി. ബഷീറിെൻറ മാതൃഭാഷ സ്നേഹത്തോട് െഎക്യപ്പെടാനുള്ള ചരിത്ര ദൗത്യമാണ് പ്രവാസി ദോഹ ഇതിലൂടെ നിർവഹിക്കുന്നത്. പുരസ്കാരച്ചടങ്ങിൽ സർവകലാശാലയിൽ പഠനത്തിന് മികവു കാട്ടുന്ന സമർഥനായ വിദ്യാർഥിക്ക് എം.എൻ. വിജയൻ സ്മാരക എൻഡോവ്മെൻറ് സ്കോളർഷിപ് (15,000 രൂപ) നൽകുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.