പ്രവാസി കേരള ഫെസ്റ്റിവൽ നടത്തിപ്പിൽ ലക്ഷങ്ങളുടെ ക്രമക്കേട്
text_fieldsതൃശൂർ: കേരള പ്രവാസി ആഘോഷങ്ങളുടെ ഭാഗമായി കേരള സംഗീത നാടക അക്കാദമി രാജ്യത്തെ ഒമ്പത് നഗരങ്ങളിൽ നടത്തിയ കേരള ഫെസ്റ്റിവലിൽ വൻ ക്രമക്കേടെന്ന് അക്കൗണ്ടൻറ് ജനറൽ. പ്രവാസി കേരളം 60ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പാണ് 2015ൽ രാജ്യത്തെ ഒമ്പത് നഗരങ്ങളിൽ കേരള ഫെസ്റ്റിവൽ നടത്താൻ തീരുമാനിച്ചത്. കലാപരിപാടികൾ അടക്കം ആഘോഷം നടത്തുന്നതിന് വിനോദസഞ്ചാര വകുപ്പ് കേരള സംഗീതനാടക അക്കാദമിയെയാണ് അംഗീകൃത ഏജൻസിയായി നിശ്ചയിച്ചത്. സൂര്യകൃഷ്ണമൂർത്തി ചെയർമാനും പി.വി. കൃഷ്ണൻനായർ സെക്രട്ടറിയുമായ അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് പരിപാടി നടത്താൻ 60 ലക്ഷം രൂപ നൽകി. എന്നാൽ ഇതുസംബന്ധിച്ച കൃത്യമായ കണക്ക് ഇതുവരെ നൽകിയിട്ടില്ലെന്ന് എ.ജിയുടെ റിപ്പോർട്ടിൽ പറയുന്നു.
2015 നവംബർ 13 മുതൽ 15 വരെയും, 20 മുതൽ 29 വരെയുമാണ് ചണ്ഡിഗഢ്, ഭോപാൽ,നാഗ്പൂർ,വഡോധര,പുണെ, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ പരിപാടി നടത്താൻ തീരുമാനിച്ചത്. ഒമ്പത് വേദികളിൽ കേരള ഫെസ്റ്റിവൽ നടത്താൻ തീരുമാനിെച്ചങ്കിലും രണ്ടു സ്ഥലങ്ങളിലെ പരിപാടികളുടെ റിപ്പോർട്ട് മാത്രമാണ് അക്കാദമി നൽകിയത്. വഡോധര, ഹൈദരാബാദ് വേദികളിലെ റിപ്പോർട്ടാണ് നൽകിയത്. വിവിധ വേദികൾ, നടത്തിയ പരിപാടികൾ, പെങ്കടുത്ത കലാകാരന്മാർ, ചെലവിട്ട തുക എന്നീ വിവരങ്ങൾ നൽകണമെന്ന് വിനോദസഞ്ചാര വകുപ്പ് ആവശ്യപ്പെട്ടിട്ട് പത്ത് മാസമായിട്ടും ഇതുവരെ നൽകിയിട്ടില്ല.
നാടക അക്കാദമി ജീവനക്കാരോ അക്കാദമിയുമായി നേരിട്ട് ബന്ധമില്ലാത്തവരുമായ കോഒാഡിനേറ്റർമാർക്ക് മാനദണ്ഡങ്ങൾ പാലിക്കാതെ പണം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. എ.പി. പ്രദീപ്, ആർ.ബിനു, എ.പ്രവീൺ, വി.സഞ്ജയ് എന്നിവരെ 2015 ആഗസ്റ്റ് 12ന് ചേർന്ന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് കോഒാഡിനേറ്റർമാരാക്കിയത്. എ.പി. പ്രദീപിന് 8.99 ലക്ഷം രൂപയും ആർ.ബിനുവിന് 12.09 ലക്ഷവും എ.പ്രവീണിന് 12.34 ലക്ഷവും വി.സഞ്ജയ്ക്ക് 7.76 ലക്ഷവും മുൻകൂറായി നൽകാൻ തീരുമാനിച്ചു. ഫെസ്റ്റിവലിൽ പെങ്കടുക്കുന്ന കലാകാരന്മാരെയും സംഘാടകരുടെ യാത്രക്കായി തിരുവനന്തപുരം എം.ജി വേൾഡ്വേയ്സ് ട്രാവൽസിന് ആറുലക്ഷം രൂപ മുൻകൂറായി നൽകി. എന്നാൽ വൗച്ചറിൽ ബോഡിങ് പാസില്ലാതെ യാത്രാടിക്കറ്റ് മാത്രമാണ് സമർപ്പിച്ചിട്ടുള്ളത്. ടിക്കറ്റിെനാപ്പം ബോഡിങ് പാസ് വെക്കാത്തതിനാൽ യാത്ര നടന്നതായി ഉറപ്പാക്കാനാവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.