സ്വന്തക്കാർക്കും പ്രവാസികളെ വേണ്ട; വാഹനം വിട്ടുനൽകാത്തതിനാൽ പ്രവാസി പെരുവഴിയിലായി
text_fieldsഎടപ്പാൾ: പ്രവാസികളോടുള്ള നാട്ടുകാരുടെ സമീപനം അതിരുകടക്കുന്നു. കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തിൽനിന്ന് പഞ്ചായത്ത് ക്വാറൻറീൻ കേന്ദ്രത്തിലെത്തിയ പ്രവാസിക്ക് തിരിച്ചുപോകാൻ വാഹനം വിട്ടുനൽകാതെ ബന്ധുക്കൾ അവഗണിച്ചു. വട്ടംകുളം സ്വദേശിക്കാണ് ദുരനുഭവം.
മലപ്പുറം സ്വദേശികളായ പ്രവാസികളിൽ ഹോം ക്വാറൻറീൻ സൗകര്യമില്ലാത്തവരെ ആദ്യം കെ.എസ്.ആർ.ടി.സിയിൽ ഹജ്ജ് ഹൗസിലാണ് എത്തിക്കുക. തുടർന്ന് ക്രമമനുസരിച്ച് വിവിധ കോവിഡ് സെൻററുകളിലേക്ക് മാറ്റും.
എന്നാൽ, ഇതൊന്നുമറിയാതെ കൊച്ചിയിൽ വന്നിറങ്ങിയ യുവാവ് ടാക്സി വിളിച്ച് നേരിട്ട് എടപ്പാൾ ശ്രീവത്സം ക്വാറൻറീൻ കേന്ദ്രത്തിലെത്തി. സർക്കാർ നിർദേശപ്രകാരമേ പ്രവേശിപ്പിക്കാൻ കഴിയൂവെന്ന് പറഞ്ഞ് അധികൃതർ ഇയളോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു.
ബന്ധുക്കളെ വിളിച്ച് കാര്യം പറഞ്ഞെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും കാർ വിട്ടുനൽകാൻ അവർ തയാറായില്ല. ബന്ധുക്കളെ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിലെ നിരാശയിൽ ആരോഗ്യ പ്രവർത്തകൻ അബ്ദുൽ ജലീലിെൻറ സഹായത്തോടെ ആംബുലൻസിൽ ഇയാൾ തിരിച്ചുപോവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.