പ്രവാസി ദ്രോഹം: സർക്കാർ തിരിച്ചടി നേരിടേണ്ടി വരും –വി.ഡി. സതീശൻ
text_fieldsപറവൂർ: പ്രവാസികൾ നാടിെൻറ നട്ടെല്ലാണെന്ന് പ്രസം ഗിക്കുകയും അവരെ നാട്ടിൽ കയറ്റാതിരിക്കാൻ വാശിപിടിക്കുകയും ചെയ്യുന്ന ദ്രോഹനിലപാടിന് പിണറായി സർക്കാർ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് വി.ഡി. സതീശൻ എം.എൽ.എ. മാനദണ്ഡം പാലിക്കാതെ സി.പി.എമ്മുകാർ കൂട്ടം ചേരുമ്പോൾ കണ്ണടക്കുന്ന പൊലീസ് യു.ഡി.എഫ് എം.പിമാരും എം.എൽ.എമാരുമെല്ലാം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധിക്കുമ്പോൾപോലും കേസെടുക്കുന്നത് ഇരട്ടത്താപ്പാണ്. യു.ഡി.എഫ് പറവൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.പി.സി.സി വൈസ് പ്രസിഡൻറ് കെ.പി. ധനപാലൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എം.ജെ. രാജു അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ കെ.കെ. സുഗതൻ, എം.ടി. ജയൻ, പി.വി. ലാജു, കെ.എ. അഗസ്റ്റിൻ, ടി.കെ. ഇസ്മായിൽ, റോഷൻ ചാക്കപ്പൻ, എം.എ. സെയ്ദ്, പി.ആർ. സൈജൻ, പ്രദീപ് തോപ്പിൽ, കെ.കെ. അബ്ദുല്ല, അൻവർ കൈതാരം, വി.എസ്. ബോബൻ, കെ.കെ. ബഷീർ, പി.എസ്. രഞ്ജിത്ത്, അനു വട്ടത്തറ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.