വിമാനങ്ങൾ പുറപ്പെട്ടു; കൊച്ചിയിലെത്തുക 181 പ്രവാസികൾ, കോഴിക്കോട് 177 -VIDEO
text_fieldsഅബൂദബി: പ്രവാസികളുമായി അബൂദബിയിൽനിന്നും ദുബൈയിൽനിന്നുമുള്ള വിമാനങ്ങൾ കേരളത്തിലേക്ക് പുറപ്പെട്ടു. അബൂദബിയിൽനിന്നുള്ള വിമാനം കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലും ദുബൈയിൽനിന്നുള്ള വിമാനം കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലുമാണ് ഇറങ്ങുക.
കൊച്ചിയിലേക്ക് 181 പ്രവാസികളുമായെത്തുന്ന അബൂദബിയിൽനിന്നുള്ള വിമാനമാണ് ആദ്യം പുറപ്പെട്ടത്. ഈ വിമാനം രാത്രി 10.30 ഓടെ കൊച്ചിയിലെത്തും. പിന്നീട് 177 യാത്രക്കാരുള്ള ദുബൈയിൽനിന്നുളള വിമാനവും യാത്ര തിരിച്ചു. ഇത് 11 മണിയോടെ കരിപ്പൂരിലെത്തും.
കൊച്ചിയിലെത്തുന്ന വിമാനത്തിൽ നാല് കുട്ടികളും 49 ഗർഭിണികളുമുണ്ട്. കോഴിക്കോട് എത്തുന്ന വിമാനത്തിൽ അഞ്ച് കുട്ടികളുണ്ട്.
വിമാനത്താവളങ്ങളിൽ കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് നടത്തിയ ശേഷമാണ് ബോർഡിങ് പാസ് നൽകിയത്. ഇന്ന് ഉച്ചക്കാണ് കൊച്ചിയിൽനിന്നും കോഴിക്കോട് നിന്നുമായി ഇരുവിമാനങ്ങളും യു.എ.ഇയിലേക്ക് പുറപ്പെട്ടത്.
Great to see the #VandeBharatMission Abu Dhabi Kochi special flight IX452 taking off from the @AUH
— India in UAE (@IndembAbuDhabi) May 7, 2020
Thanks all for cooperation and support for making it possible.@AmbKapoor @MOS_MEA @MoFAICUAE @MEAIndia @IndianDiplomacy @MoCA_GoI @mohapuae @SEHAHealth @cgidubai @airindiain pic.twitter.com/Y7F3T5Kfh0
പ്രവാസികളെ സ്വീകരിക്കാൻ വിമാനത്താവളങ്ങളിൽ സജ്ജീകരണം പൂർത്തിയാക്കിയിട്ടുണ്ട്. കൊച്ചിയിൽ ബാഗേജുകൾ അണുനശീകരണം നടത്താൻ ഡിഫൻസ് റിസർച്ച് ഡവലപ്‌മെന്‍റ് ഓർഗനൈസേഷന്‍റെ സഹായമുൾപ്പെടെ വിപുലമായ സന്നാഹമാണ് ഒരുക്കിയത്.
വിമാനത്തിന് പ്രത്യേക പാർക്കിങ് ബേ, എയറോബ്രിഡ്ജുകൾ എന്നിവ ലഭ്യമാക്കും. യാത്രക്കാർ പുറത്തെത്തുന്ന മാർഗം പലതവണയായി നടത്തിയ മോക് ഡ്രില്ലിലൂടെ നിശ്ചയിച്ചിട്ടുണ്ട്. ടെർമിനലിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ടെമ്പറേച്ചർ ഗൺ, തെർമൽ സ്‌കാനർ ഇവ ഉപയോഗിച്ച് യാത്രക്കാരുടെ താപനില പരിശോധിക്കും.
രോഗലക്ഷണമുള്ളവരെ പ്രത്യേക പാതയിലൂടെ ആംബുലൻസിലേയ്ക്ക് മാറ്റും. അവിടെ നിന്ന് ആലുവ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും. രോഗലക്ഷണമില്ലാത്തവർക്ക് ഹെൽത്ത് കൗണ്ടറുകളിൽ വീണ്ടും ആരോഗ്യ പരിശോധന നടത്തും. തുടർന്ന് ഇവരെ ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിക്കും.
Air India Express Flight left for Kozhikode with 177 passengers on boardwith last passenger Ajith was added to attend final rites of her mother after one passenger dropped out due to immigration issue. A big satisfaction to serve all. @MEAIndia @IndembAbuDhabi @MOS_MEA @MoCA_GoI pic.twitter.com/NS1N8hZiDG
— India in Dubai (@cgidubai) May 7, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.