പ്രവാസി വോട്ട്: നിയമത്തിൽ മാറ്റം വരുത്താനുള്ള നിർദേശം തെരഞ്ഞെടുപ്പ് കമീഷൻ മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി
text_fieldsമലപ്പുറം: പ്രവാസി വോട്ടിനായി തെരഞ്ഞെടുപ്പ് നിയമത്തിൽ മാറ്റം വരുത്താനുള്ള നിർദേശം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി. ലോക്സഭയിലെ ചോദ്യത്തിന് എം.പി അബ്ദുസ്സമദ് സമദാനി എം.പിക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര നിയമ നീതിന്യായ സഹ മന്ത്രി അർജുൻ റാം മെഗ്വാൾ ഇക്കാര്യം അറിയിച്ചത്.
പ്രവാസി വോട്ടർമാർക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ടിങ് സംവിധാനം ഏർപ്പെടുത്താൻ 1961ലെ തെരഞ്ഞെടുപ്പ് നിയമങ്ങളിൽ മാറ്റം വരുത്താനുള്ള നിർദേശമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ കേന്ദ്ര സർക്കാറിന് നൽകിയത്.
രാജ്യത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്രവാസികളെ പങ്കെടുപ്പിക്കാനായാണ് ഇലക്ട്രോണിക് വോട്ടിങ് സംവിധാനത്തിനായി നിയമ നിർമാണം നടത്തുന്നത്. വിദേശകാര്യ മന്ത്രാലയവും തെരഞ്ഞെടുപ്പ് കമീഷനും ഇലക്ട്രോണിക് പോസ്റ്റൽ വോട്ടിങ് നടപ്പിലാക്കുമ്പോഴുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവർത്തിച്ചു വരികയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.