Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2020 1:58 AM IST Updated On
date_range 8 Aug 2020 1:58 AM ISTപ്രവാസി ക്ഷേമനിധി അംഗത്വം: പ്രായപരിധി ഉയർത്തലിൽ തീരുമാനമെടുക്കണമെന്ന് ഹൈകോടതി
text_fieldsbookmark_border
കൊച്ചി: സർക്കാറിെൻറ പ്രവാസി ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായപരിധി ഉയർത്തണമെന്ന ആവശ്യത്തിൽ രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി. 60 വയസ്സുവരെയുള്ളവർക്ക് ക്ഷേമനിധിയിൽ അംഗമാകാമെന്ന നിലവിലെ വ്യവസ്ഥ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
നിലവിലെ വ്യവസ്ഥമൂലം അർഹരായ ഒട്ടേറെ പ്രവാസികൾക്ക് ആനുകൂല്യം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. ക്ഷേമനിധി ബോർഡിൽ നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story