സർക്കാർ വിഹിതമില്ല; പ്രവാസി ക്ഷേമനിധി ഏട്ടിലൊതുങ്ങുന്നു
text_fieldsകോഴിക്കോട്: കൃത്യമായ ആസൂത്രണവും സർക്കാർ പിന്തുണയും ഇല്ലാത്തതിനാൽ പ്രവാസികൾക്ക് വേണ്ടി നടപ്പാക്കിയ ക്ഷേമനിധി പദ്ധതി ‘ഏട്ടിലൊതുങ്ങുന്നു’. എട്ടുവർഷം മുമ്പ് നടപ്പാക്കിയ പദ്ധതിയിൽ മൊത്തം പ്രവാസിജനസംഖ്യയുടെ അഞ്ചുശതമാനം പോലും അംഗത്വം എടുത്തിട്ടില്ല. സംസ്ഥാനത്ത് 25 ലക്ഷത്തോളം പ്രവാസികളുള്ളതായാണ് കണക്ക്. നടപടിക്രമങ്ങളിലെ അവ്യക്തതയാണ് സംസ്ഥാനത്തിന് 34 ശതമാനത്തോളം റവന്യൂ വരുമാനം നൽകുന്ന ജനവിഭാഗത്തിെൻറ പുനരധിവാസ പദ്ധതി അവതാളത്തിലാക്കുന്നത്.
സർക്കാർ വിഹിതം തീരുമാനിക്കാത്തതാണ് പ്രവാസികളെ പിന്നോട്ട് വലിക്കുന്നത്. മറ്റു പല ക്ഷേമപദ്ധതികൾക്കും ഒമ്പത് ശതമാനം മുതൽ സർക്കാർ വിഹിതം ഉണ്ടായിരിക്കെയാണിത്. മറ്റ് പദ്ധതികളിലുള്ളപോലെ നിശ്ചിത കാലയളവിന് ശേഷം പണം അടച്ചില്ലെങ്കിലും പണം തിരികെ കിട്ടാനും പെൻഷൻ ലഭിക്കാനുമുള്ള അർഹത ഇൗ പദ്ധതിയിലില്ല. വിദേശത്ത് ജോലി ചെയ്യുന്നവർ 300ഉം തിരിച്ചുവന്നവരും ഇതരസംസ്ഥാനത്ത് കഴിയുന്നവരും 100ഉം രൂപയാണ് അംശാദായം അടേക്കണ്ടത്.
ഇവർക്ക് 1000, 500 രൂപ എന്നിങ്ങനെയാണ് 60 വയസ്സിനുശേഷം പെൻഷൻ. ആനുകൂല്യം ലഭിക്കണമെങ്കിൽ അഞ്ചുവർഷമെങ്കിലും അംശാദായം അടക്കണം. എന്നാൽ, ഇൗ കാലയളവിൽ പണമടച്ച്, പിന്നീട് കഴിയാത്തവർ പദ്ധതിയിൽനിന്ന് പുറത്താവുന്ന അവസ്ഥയാണ്. തിരികെ ചേരണമെങ്കിൽ 60 വയസ്സുവരെ അടക്കാനുള്ള തുകയുടെ 18 ശതമാനം തുക കൂട്ടിയടക്കണം.
30 വയസ്സിൽ ചേർന്നയാൾക്കും 55ൽ ചേർന്നയാൾക്കും ആനുകൂല്യത്തിൽ കാര്യമായ മാറ്റവുമില്ല. അടച്ച തുകയുടെ മൂന്നുശതമാനം, അഥവാ പ്രതിവർഷം 30 രൂപയുടെ മാത്രമാണ് വർധന. അടച്ച തുക 60 വയസ്സിന് മുമ്പ് ലഭിക്കുകയുമില്ല. 60 കഴിഞ്ഞവർക്ക് അർഹതയുണ്ടായിരിക്കെ, അംശാദായം അടച്ചുള്ള പദ്ധതി സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. തിരിച്ചുവന്നവരുടെ പെൻഷൻ പുതിയ ബജറ്റിൽ അഞ്ഞൂറിൽനിന്ന് ആയിരമായി ഉയർത്തിയെങ്കിലും വിദേശത്ത് കഴിയുന്നവരുടേത് സംബന്ധിച്ച് പരാമർശമില്ല.
പുതിയ ബജറ്റിൽ രണ്ടുേകാടി വിഹിതം നിർദേശിച്ചിട്ടുണ്ടെങ്കിലും സർക്കാറിെൻറ സ്ഥിരവിഹിതം സംബന്ധിച്ച് തീരുമാനം വൈകുകയാണ്. 2009ൽ ഇടതുസർക്കാർ ആരംഭിച്ച പദ്ധതി യു.ഡി.എഫ് കാലത്ത് പൊടിയടിഞ്ഞുകിടന്നു. ഒരുമാസം മുമ്പ് ഒാൺലൈൻ സംവിധാനം ഏർപ്പെടുത്തിയതോടെ ജീവൻവെെച്ചങ്കിലും അവ്യക്തതകൾ കാരണം പ്രവാസികളുടെ പണം ഉൗറ്റാനുള്ള വഴിമാത്രമായി പദ്ധതി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.