പ്രണയദിനത്തിൽ അവരൊന്നിച്ചു; ട്രാൻസ്ജെൻഡർമാരായ പ്രവീണും റിഷാനയും വിവാഹിതരായി
text_fieldsപാലക്കാട്: ട്രാൻസ്ജെൻഡേഴ്സായ എലവഞ്ചേരി സ്വദേശി പ്രവീൺനാഥും കോട്ടക്കൽ സ്വദേശിനി റിഷാന ഐഷുവും ചൊവ്വാഴ്ച പ്രണയദിനത്തിൽ വിവാഹിതരായി. പാലക്കാട് ടോപ് ഇൻ ടൗൺ ഓഡിറ്റോറിയത്തിൽ കുടുംബങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേണിങ് നെന്മാറ, ഇതിഹാസ് ഫൗണ്ടേഷൻ, ടോപ് ഇൻ ടൗൺ പാലക്കാട് എന്നിവയാണ് വിവാഹത്തിന്റെ സംഘാടനം നിർവഹിച്ചത്. സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു.
പ്രവീൺ ബോഡി ബിൽഡിങ്ങിൽ നേരത്തേ ശ്രദ്ധിക്കപ്പെട്ടിരുന്നു. സഹയാത്രികയുടെ അഡ്വക്കേസി കോഓഡിനേറ്ററാണ്. റിഷാന തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നു. മോഡലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.