ഒഴുക്കിൽപെട്ട് കാണാതായ പ്രവീണിെൻറ മൃതദേഹം കെണ്ടത്തി
text_fieldsമുണ്ടക്കയം: പുല്ലകയാറ്റില്‍ മീന്‍പിടിക്കുന്നതിനിെട ഒഴുക്കില്‍പെട്ട രണ്ടുപേരില്‍ ഒരാളുടെ മൃതദേഹം കിട്ടി. മറ്റൊരാെള കണ്ടെത്താൻ തിരച്ചില്‍ തുടരുകയാണ്. അടൂര്‍ കടമ്പനാട് മേലേട്ടുതകിടിയില്‍ പ്രദീപ്-ലിസി ദമ്പതികളുടെ മകന്‍ പ്രവീണിെൻറ (24) മൃതദേഹമാണ് മണിമലയാറ്റിലെ മൂരിക്കയത്തുനിന്ന് കിട്ടിയത്. വ്യാഴാഴ്ച രാവിലെ 6.30ഒാടെ ആറ്റിെലത്തിയ സമീപവാസിയാണ് മൃതദേഹം കണ്ടത്. ഒപ്പം കാണാതായ അടൂര്‍ മണക്കാല വട്ടമല തെക്കേതില്‍ രാജൻ-ദേവകി ദമ്പതികളുടെ മകന്‍ ഷാഹുലിെന (21) കണ്ടെത്താനായിട്ടില്ല.
പ്രവീണും ഷാഹുലും കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് നാലിന് പൂവഞ്ചി ക്രഷറിന് സമീപം പുല്ലകയാറ്റില്‍ മീന്‍ പിടിക്കുന്നതിനിടെ ഒഴുക്കില്‍പെടുകയായിരുന്നു. കഴിഞ്ഞ നാലുദിവസമായി പുല്ലകയാര്‍, മണിമലയാര്‍ എന്നിവിടങ്ങളിലെ വിവിധ കടവുകളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച കോതമംഗലത്തുനിന്ന് സ്‌കൂബ ടീമും വ്യാഴാഴ്ച കൊച്ചിയില്‍നിന്ന് നാവികസേന മുങ്ങല്‍ വിദഗ്ധരും പരിശോധന നടത്തിയിരുന്നു. ഇതിനിെടയാണ് മണിമലയാറ്റിലെ മൂരിക്കയത്ത് പ്രവീണിെൻറ മൃതദേഹം കരക്കടിഞ്ഞത്.
പ്ലസ് ടു കഴിഞ്ഞ് റൂഫിങ് ജോലി ചെയ്തിരുന്ന പ്രവീണ്‍ കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് മുണ്ടക്കയത്ത് ജോലിക്കായി എത്തിയത്. സഹോദരങ്ങൾ: ലിജോ, ലിനോ, ലിനു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.