കടയുടമയും ജീവനക്കാരിയും ഒളിച്ചോടിയ സംഭവം: വ്യാജനോട്ടും േലാട്ടറിയും നിർമിച്ചതായി കണ്ടെത്തി
text_fieldsവടകര: ഒളിച്ചോടി പിടിയിലായ കടയുടമയും ജീവനക്കാരിയും കള്ളനോട്ടടിയും വ്യാജ ലോട്ടറി നിർമാണവും നടത്തിയതായി പൊലീസ് കണ്ടെത്തി. ഒളിവിൽ കഴിയവെ പിടിയിലായ ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പുടമ വൈക്കിലിശേരി പുത്തൻപുരയിൽ മുഹമ്മദ് അംജദ് (23), കടയിലെ ജീവനക്കാരി ഒഞ്ചിയം മനക്കൽ പ്രവീണ (32) എന്നിവർ താമസിച്ച സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ഇതു സംബന്ധിച്ച തെളിവ് ലഭിച്ചത്.
മൂന്നുമാസം മുമ്പാണ് അംജദിനെ കാണാതായത്. ഇതേകുറിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയെങ്കിലും മൊബൈൽ ഫോണുകളെല്ലാം സ്വിച്ച് ഓഫ് ചെയ്തതിനാൽ പിടികൂടാൻ കഴിഞ്ഞില്ല. ഇതിനിടയിലാണ് ഇക്കഴിഞ്ഞ നവംബർ 13 മുതൽ പ്രവീണയെയും കാണാതായത്. ഇതേതുടർന്ന് ഇരുവരുടെയും ബന്ധുക്കൾ ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി ഫയൽ ചെയ്തു. പൊലീസ് സൈബർ സെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് ജയിൽ റോഡിലെ ഒരു വീടിെൻറ ഒന്നാം നിലയിൽ ഇവർ താമസിക്കുന്നുണ്ടെന്ന വിവരം ലഭിക്കുകയും ഞായറാഴ്ച പുലർച്ചയോടെ അവിടെനിന്ന് പിടികൂടുകയുമായിരുന്നു.
ഇരുവരെയും വടകരയിൽ കൊണ്ടുവന്ന് ചോദ്യംചെയ്തതിെൻറ അടിസ്ഥാനത്തിൽ വടകര ഡിവൈ.എസ്.പി ടി.പി. േപ്രമരാജിെൻറ നേതൃത്വത്തിൽ ഇവർ താമസിച്ച വീട്ടിൽ പരിശോധന നടത്തി. ഇവരുടെ പക്കൽനിന്ന് 100 രൂപയുടെ 50ഉം, 50െൻറ 10ഉം കള്ളനോട്ടുകളും, കേരള ലോട്ടറിയുടെ 500 രൂപ സമ്മാനമടിച്ച നാല് വ്യാജ ടിക്കറ്റുകളും കണ്ടെത്തി. നോട്ടുകളും മറ്റും പ്രിൻറ് ചെയ്യുന്നതിനായി ഒന്നാം പ്രതിയായ അംജദിന് പ്രിൻററും സ്കാനറും എത്തിച്ചത് രണ്ടാം പ്രതിയായ പ്രവീണയാണെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യൻ കറൻസി നോട്ടുകളും ലോട്ടറി ടിക്കറ്റുകളും വ്യാജമായി നിർമിച്ചതിന് ഇവർക്കെതിരെ എടച്ചേരി പൊലീസ് ഐ.പി.സി 465, 468, 471, 420, 489എ,(സി), ആർ.-ഡബ്ല്യു 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ട് വടകര കോടതിയിൽ നൽകിയ അപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.