ശബരിമല: പ്രയാർ മുഖേന നീങ്ങാൻ കോൺഗ്രസ്
text_fieldsന്യൂഡൽഹി: ശബരിമല വിഷയം അടുത്തമാസം 13ന് പരിഗണിക്കുേമ്പാൾ കോൺഗ്രസിനു വേണ്ടി ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ വിശ്വാസികളുടെ താൽപര്യ സംരക്ഷണത്തിന് പ്രമുഖ അഭിഭാഷകൻ അഭിഷേക് സിങ്വി മുഖേന സുപ്രീംകോടതിയിൽ വാദിക്കുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം പി.സി ചാക്കോ.
സി.പി.എമ്മിെൻറയും ഇടതുസർക്കാറിെൻറയും താൽപര്യങ്ങൾക്കു വഴങ്ങി ദേവസ്വം ബോർഡ് റിവ്യൂ ഹരജി നൽകുന്നതിൽനിന്ന് ഒഴിഞ്ഞുമാറുന്ന സാഹചര്യത്തിലാണ് ഇൗ തീരുമാനം. 13ന് കേസ് പരിഗണിക്കുേമ്പാൾ സുപ്രീംകോടതി നിലപാട് വീണ്ടും എതിരായാൽ നിയമപരമായ കൂടുതൽ വഴികൾ തേടുന്നതിന് പ്രമുഖ അഭിഭാഷകൻ കപിൽ സിബലും രംഗത്തിറങ്ങും. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ദേവസ്വം ബോർഡിെൻറ കൈകൾ ബന്ധിച്ചിരിക്കുകയാണ്. റിവ്യൂ ഹരജി കൊടുപ്പിക്കില്ല എന്ന പിടിവാശിയിലാണ് മുഖ്യമന്ത്രി.
ബോർഡിനു വേണ്ടി സുപ്രീംകോടതിയിൽ വാദിച്ചുവന്ന അഭിഷേക് സിങ്വിയെ ഇതുവരെ ബോർഡ് സമീപിച്ചിട്ടില്ല. വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കുന്നതിന് മുൻ പ്രസിഡൻറിനെ കോൺഗ്രസ് ചുമതലപ്പെടുത്തിയത് ഇൗ സാഹചര്യത്തിലാണ്. ശബരിമല വിഷയത്തിൽ കോൺഗ്രസ് ഹൈകമാൻഡ് കേരള ഘടകത്തിന് ഒപ്പമുണ്ട്. ശബരിമലയിലെ സ്ത്രീപ്രവേശനം സ്ത്രീസമത്വത്തിെൻറ പ്രശ്നമല്ല. വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കാൻ കോൺഗ്രസ് ആവുന്നത്ര ശ്രമിക്കും. ദുരാചാരങ്ങളെ എതിർത്തിട്ടുണ്ട്. വൈക്കം സത്യഗ്രഹം അടക്കം കേരളത്തിൽ നടന്ന നവോത്ഥാന മുന്നേറ്റങ്ങളിൽ കമ്യൂണിസ്റ്റുകാർക്ക് പങ്കുണ്ടായിരുന്നി ല്ലെന്നും ചാക്കോ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.