അവസരങ്ങൾ നൽകിയത് കോൺഗ്രസ്; മറ്റൊരു ചിന്തയില്ല -പ്രയാർ
text_fieldsതിരുവനന്തപുരം: പത്തനംതിട്ടയിൽ ബി.ജെ.പി സ്ഥാനാർഥിയാകുമെന്ന വാർത്തകൾ തള്ളി കോൺഗ്രസ് നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റുമായ പ്രയാർ ഗോപാലകൃഷ്ണൻ. ഇക്കാര്യം ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ല. താനിപ്പോഴും കോൺഗ്രസുകാരൻ തന്നെയെന്നും പ്രയാർ വ്യക്തമാക്കി.
എനിക്ക് രാഷ്ട്രീയ പ്രവർത്തനം നടത്താനുള്ള അവസരങ്ങൾ നൽകിയത് കോൺഗ്രസാണ്. അതുകൊണ്ട് പാർട്ടി മാറുന്ന വിഷയം ഉദിക്കുന്നില്ല. കോൺഗ്രസ് നൽകിയ അവസരങ്ങൾ നന്നായി ഉപയോഗിച്ചിട്ടുണ്ട്. അതിനാൽ കോൺഗ്രസിനെതിരായി ചിന്തിക്കില്ലെന്നും പ്രയാർ മാധ്യമങ്ങളോട് പറഞ്ഞു.
പത്തനംതിട്ടയിൽ ബി.ജെ.പി സ്ഥാനാർഥിയാകുമെന്ന വാർത്തകൾ നിഷേധിച്ചുള്ള കുറിപ്പ് പ്രയാർ കഴിഞ്ഞ ദിവസം ഫേസ് ബുക്ക് പോസ്റ്റ് ചെയ്തിരുന്നു.
ഇത് ആരെ ഉദ്ദേശിച്ചാണെന്ന് അറിയില്ല...
എന്തായാലും ഞാൻ ഒരാളെ മാത്രമേ അച്ഛൻ എന്ന് വിളിച്ചിട്ടുള്ളൂ....
അത് മാറ്റി വിളിക്കാൻ ഇനി ഉദ്ദേശിക്കുന്നുമില്ല..
എന്‍റെ പേര് അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നവർക്ക് നല്ല നമസ്കാരം....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.