ശബരിമലയിലെ സ്ത്രീപ്രവേശനം; പുതിയ സത്യവാങ്മൂലം നൽകും –പ്രയാർ
text_fieldsതിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ. ആരാധനാമൂർത്തികൾ മൈനറാണ് എന്നാണ് നിയമ വ്യവസ്ഥ. ഇതിെൻറ അടിസ്ഥാനത്തിൽ ബോർഡ് പ്രസിഡൻറ് കേസിൽ കക്ഷിചേരുന്നതിനെക്കുറിച്ചാണ് പരിശോധിക്കുന്നത്. ബോർഡിന് വേണ്ടി സെക്രട്ടറി നേരേത്ത സമർപ്പിച്ചതിനോടൊപ്പം പ്രസിഡൻറിന് പ്രത്യേക സത്യവാങ്മൂലം സമർപ്പിക്കുന്നതിെൻറ സാധ്യതകളാണ് ആരായുന്നത്. അനുകൂലമായ നിയമോപദേശം ലഭിച്ചാൽ പ്രസിഡെൻറന്ന നിലക്കും അെല്ലങ്കിൽ വ്യക്തിപരമായും കക്ഷിചേരുമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ബോർഡിന് കീഴിലെ കോളജുകളിലും സ്കൂളുകളിലും നവോത്ഥാനനായകരെക്കുറിച്ച് പഠിപ്പിക്കുന്നത് പരിശോധിച്ചുവരുകയാണ്. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യങ്കാളി തുടങ്ങിയവരുടെ ജീവചരിത്രമാണ് ഉൾപ്പെടുത്താനുദ്ദേശിക്കുന്നത്. താൽപര്യമുള്ളവർക്ക് ക്ലാസുകളിൽ പങ്കെടുക്കാം. ബോർഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും മതപാഠശാലകൾ തുടങ്ങുന്നതിനെക്കുറിച്ചും ആലോചിക്കും. ക്ഷേത്രഭരണസമിതിയിൽ അംഗങ്ങളാകണമെങ്കിൽ അവരുടെ അടുത്ത ബന്ധുക്കൾ മതപാഠശാലയിൽ പഠിക്കണമെന്ന നിബന്ധന ഏർപ്പെടുത്തും. ശംഖുംമുഖം ക്ഷേത്രത്തിലെ പഠനകേന്ദ്രം വേദിക് സെൻറർ ആയി ഉയർത്തും.
പരിചയസമ്പത്തിനുപകരം കഴിവിെൻറ അടിസ്ഥാനത്തിൽ ജീവനക്കാരുടെ സ്ഥാനക്കയറ്റ മാനദണ്ഡം മാറ്റും. ശബരിമലഭക്തരുടെ സൗകര്യാർഥം ക്ഷേത്രങ്ങളിൽ ഇടത്താവളങ്ങൾ പണിയും. ഇവയുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി കൈക്കൊണ്ടതായും പ്രയാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.