പ്രീത ഷാജിയും ഭർത്താവും 100 മണിക്കൂർ കിടപ്പുരോഗികളെ പരിചരിക്കണം –ഹൈകോടതി
text_fieldsകൊച്ചി: വായ്പ കുടിശ്ശികയുടെ പേരിൽ ജപ്തി നടപടി നേരിടേണ്ടിവന്ന പ്രീത ഷാജിയും ഭർത്താ വ് ഷാജിയും 100 മണിക്കൂർ കിടപ്പുരോഗികളെ പരിചരിക്കണമെന്ന് ഹൈകോടതി. ജപ്തി നടപടികളെ ത്തുടർന്ന് വീടും പറമ്പും ലേലത്തിൽ പിടിച്ചയാൾക്ക് ഒഴിഞ്ഞുകൊടുക്കാനുള്ള ഹൈകോടതി ഉത്തരവ് പാലിക്കാതിരുന്നതിെൻറ പേരിെല കോടതിയലക്ഷ്യക്കേസിലെ ശിക്ഷനടപടിയുടെ ഭാഗമായാണ് നിർബന്ധിത സാമൂഹികസേവനത്തിന് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. എറണാകുളം ജനറൽ ആശുപത്രിയിലെ പാലിയേറ്റിവ് കെയർ യൂനിറ്റിന് കീഴിലെ രോഗികളെയാണ് ദിേനന ആറുമണിക്കൂർ വീതം 100 മണിക്കൂർ പരിചരിക്കേണ്ടത്.
പ്രീത ഷാജിക്കും കുടുംബത്തിനും ചെയ്യാനാവുന്ന സാമൂഹികസേവനങ്ങൾ സംബന്ധിച്ച് തിങ്കളാഴ്ച കോടതി കലക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. തേവര വൃദ്ധസദനത്തിലെ 42 അന്തേവാസികളുടെ പരിചരണം, കാക്കനാട്ടെ ഗവ. ചിൽഡ്രൻസ് ഹോമിലെ കുട്ടികളുടെ പരിചരണം, കിടപ്പുരോഗികളുടെ പരിചരണം എന്നിവയിലേതെങ്കിലും നൽകാനായിരുന്നു ശിപാർശ. തുടർന്നാണ് കിടപ്പുരോഗികളെ പരിചരിക്കാനുള്ള നിർദേശം തെരഞ്ഞെടുത്ത് കോടതി ഉത്തരവിട്ടത്.
ഉത്തരവ് നടപ്പായെന്ന് ഉറപ്പാക്കി കലക്ടറും മെഡിക്കൽ സൂപ്രണ്ടും റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശിച്ചു. വീടും പറമ്പും ഒഴിയാനുള്ള ഉത്തരവ് പ്രീത ഷാജിയും കുടുംബവും പാലിച്ചില്ലെന്നാരോപിച്ചാണ് കോടതിയലക്ഷ്യഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.