സർഫാസി വിരുദ്ധ സമരം: പ്രീത ഷാജിയെ അറസ്റ്റ് ചെയ്തുനീക്കി
text_fieldsകൊച്ചി: ജപ്തിഭീഷണിയിലായ കിടപ്പാടം സംരക്ഷിക്കാൻ സമരം തുടരുന്ന കളമശ്ശേരി പത്തടിപ്പാലം മാനാത്തുപാടം സ്വദേശിനി പ്രീത ഷാജിയെയും സമരാനുകൂലികളെയും തേവര പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ചൊവ്വാഴ്ച രാവിലെ പനമ്പള്ളിനഗര്‍ ഡി.ആര്‍.ടി. ഓഫിസിനുമുന്നില്‍ രണ്ടു ദിവസത്തെ രാപകല്‍ സമരത്തിനെത്തിയപ്പോഴാണ് അറസ്റ്റ്. പ്രീത ഷാജിയുള്‍പ്പെടെ 37 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ മാനാത്തുപാടം പാര്‍പ്പിട സംരക്ഷണസമിതി അംഗങ്ങളും സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാന അംഗങ്ങളുമുണ്ട്.
സുഹൃത്തിന് രണ്ടുലക്ഷം രൂപ വായ്പ ലഭിക്കുന്നതിന് പ്രീത ഷാജിയുടെ ഭർത്താവ് 25 വർഷം മുമ്പ് വീട് പണയപ്പെടുത്തുകയും കുടിശ്ശിക കോടികളായതായി പറഞ്ഞ് ബാങ്ക് ജപ്തി ചെയ്യുകയുമായിരുന്നു. വീട് വാങ്ങിയയാളുടെ ഹരജിയിൽ മൂന്നാഴ്ചക്കകം പ്രീത ഷാജിയെയും കുടുംബത്തെയും ഒഴിപ്പിക്കണെമന്ന നിർദേശത്തിെൻറ അടിസ്ഥാനത്തിൽ ജൂലൈ ഒമ്പതിന് ജപ്തിനടപടികള്‍ക്ക് പൊലീസും റവന്യൂ സംഘവും എത്തിയെങ്കിലും ആത്മഹത്യ ഭീഷണിയുള്‍പ്പെടെ പ്രതിഷേധങ്ങളിലൂടെ ജപ്തിയും കുടിയിറക്കും തടഞ്ഞിരുന്നു.
അറസ്റ്റ് ചെയ്തവരില്‍ 13 പേരെ കളമശ്ശേരി പൊലീസ് ഏറ്റുവാങ്ങി ജപ്തി നടപടികള്‍ തടസ്സപ്പെടുത്തിയതിന് കേസെടുത്ത് റിമാന്‍ഡ് ചെയ്തു. സമരദിവസത്തെ വിഡിയോകള്‍ പരിശോധിച്ചും ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലുമാണ് റിമാൻഡ്. ഡി.ആര്‍.ടി ഓഫിസിനുമുന്നില്‍നിന്ന് പിടികൂടിയവരില്‍ ഒമ്പതുപേര്‍ ജപ്തിയും കുടിയിറക്കും തടഞ്ഞ കേസില്‍ പ്രതികളാണ്.
കടുങ്ങല്ലൂര്‍ സ്രാമ്പിക്കല്‍ ബേബി (51), കൊല്ലം മൈനാട് തെക്കുംഭാഗം ക്രിസില്‍ ക്രിസ്റ്റഫര്‍ ജോര്‍ജ് (50), തൃശൂര്‍ വാടാനപ്പള്ളി അരയാന്‍പറമ്പില്‍ പ്രശാന്ത് (46), കൊല്ലം ഇരവിപുരം വാളത്തിങ്കല്‍ സരസ്വതി വിലാസത്തില്‍ ഡോ. വി.ജി. ഹരി (49), കാസർകോട് പിനിരി പാലത്തേരി വീട്ടില്‍ ശ്രീകാന്ത് (26 ), മലപ്പുറം പാണ്ടിക്കാട് ചെറുകപ്പിള്ളി ജിഷാദ് (24), എറണാകുളം രാമേശ്വരം മന്ദിര്‍ വീട്ടില്‍ ബിദേശ് (28) മലപ്പുറം കാക്കുളം ചെറുകപ്പിള്ളി വീട്ടില്‍ നഹാസ് റഹ്മാന് (26), മാഞ്ഞാലി മാഞ്ഞാംതുരുത്ത് വീട്ടില്‍ സുബ്രഹ്മണ്യന്‍ (52) എന്നിവരെയാണ് കളമശ്ശേരി സി.െഎ എ. പ്രസാദിെൻറ നേതൃത്വത്തിൽ അറസ്റ്റ് െചയ്തത്. പ്രീത ഷാജിയടക്കം ബാക്കിയുള്ളവരെ വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.