കോടതിയലക്ഷ്യക്കേസ്; പ്രീത ഷാജിക്കും ഭർത്താവിനും നിർബന്ധിത സാമൂഹികസേവനം
text_fieldsകൊച്ചി: വായ്പകുടിശ്ശികയുടെ പേരിൽ ജപ്തിനടപടി നേരിടേണ്ടിവന്ന പ്രീത ഷാജിയും ഭർ ത്താവ് ഷാജിയും കോടതിയലക്ഷ്യക്കേസിൽ നിർബന്ധിത സാമൂഹികസേവനം നടത്തണമെന്ന് ഹൈകേ ാടതി നിർദേശം. ജപ്തിനടപടികളെത്തുടർന്ന് വീടുംപറമ്പും ലേലത്തിൽ പിടിച്ചയാൾക്ക് ഒഴിഞ്ഞുകൊടുക്കാനുള്ള ഹൈകോടതി ഉത്തരവ് പാലിക്കാതിരുന്നതിെൻറ പേരിലാണ് നടപടി.
ഇത്തരം തെറ്റുകൾ പൊറുത്തുനൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് വിലയിരുത്തിയ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്, ശിക്ഷയെന്ന നിലയിൽ സാമൂഹികപ്രവർത്തനം നടത്തൽ നിർബന്ധമാണെന്ന് വ്യക്തമാക്കുകയായിരുന്നു. ഏതുതരത്തിലുള്ള സേവനമാണ് ഇവർ ചെയ്യേണ്ടതെന്ന് കലക്ടർ അറിയിക്കണമെന്ന് നിർദേശിച്ച കോടതി ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.
വീടും പറമ്പും ഒഴിയാനുള്ള ഉത്തരവ് പ്രീത ഷാജിയും കുടുംബവും പാലിച്ചില്ലെന്നാരോപിച്ച് ഭൂമി ലേലത്തിൽപിടിച്ച എം.എൻ. രതീഷ് നൽകിയ കോടതിയലക്ഷ്യ ഹരജിയാണ് കോടതി പരിഗണിച്ചത്. വിധി നടപ്പാക്കുന്നത് തടഞ്ഞ ഇവർ പ്രതിഷേധം സംഘടിപ്പിച്ച് പൊലീസിനെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.