വന്ധ്യംകരണ ശസ്ത്രക്രിയക്കുശേഷവും ഗർഭധാരണം: നഷ്ടപരിഹാരം വേണമെന്ന ഹരജി തള്ളി
text_fieldsകൊച്ചി: പ്രസവാനന്തര വന്ധ്യംകരണ (പി.പി.എസ്) ശസ്ത്രക്രിയക്കുശേഷവും കുഞ്ഞ് പിറന്ന സംഭവത്തിൽ നഷ്ടപരിഹാരം തേടി യുവതി നൽകിയ ഹരജി ഹൈകോടതി തള്ളി. രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തൃശൂർ സ്വദേശിനി നൽകിയ ഹരജിയാണ് ജസ്റ്റിസ് സി.എസ്. സുധ തള്ളിയത്.
നേരത്തേ വിചാരണ കോടതിയിൽ നൽകിയ ഹരജി തള്ളിയതിനെതിരെയാണ് ഹൈകോടതിയെ സമീപിച്ചത്. ചില കേസുകളിൽ വന്ധ്യംകരണ ശസ്ത്രക്രിയക്ക് ശേഷവും ഗർഭധാരണത്തിനുള്ള സാധ്യതയുണ്ടെന്ന മെഡിക്കൽ റിപ്പോർട്ടുകൾ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
പ്രസവാനന്തര വന്ധ്യംകരണ ശസ്ത്രക്രിയ പരാജയമായതിനാൽ അഞ്ചാമത്തെ കുഞ്ഞിനെ പ്രസവിക്കാനിടയായെന്നായിരുന്നു യുവതിയുടെ പരാതി. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള നാലു കുട്ടികളുള്ള യുവതി 1987ലാണ് ആദ്യമായി പി.പി.എസ് ശസ്ത്രക്രിയക്ക് വിധേയയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.