Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയത്ത്​...

കോട്ടയത്ത്​ ചികിത്സയിലുള്ള ഗർഭിണിയും കോവിഡ്​ മുക്തയായി

text_fields
bookmark_border
കോട്ടയത്ത്​ ചികിത്സയിലുള്ള ഗർഭിണിയും കോവിഡ്​ മുക്തയായി
cancel

ഗാന്ധിനഗർ: കോവിഡ് 19 സ്ഥിരീകരിച്ച്​ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉഴവൂർ സ്വദേശിനിയും ഏഴ് മാസം ഗർഭിണിയുമായ 29 കാരി രോഗവിമുക്തയായി. ബുധനാഴ്ച ഇവരുടെ രണ്ടു വയസുള്ള മകൻ രോഗവിമുക്തി നേടിയിരുന്നു. 

എന്നാൽ, മാതാവി​​െൻറ പരിശോധന ഫലം കൂടി ലഭിച്ച ശേഷം ഇവരെ ഡിസ്ചാർജ്ജ് ചെയ്യാമെന്നായിരുന്നു ആശുപത്രി അധികൃതർ തീരുമാനിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12ന് പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ചികിത്സാ വിഭാഗം മേധാവി ഡോ. ആർ. സജിത്കുമാർ യുവതിയെ അറിയിക്കുകയായിരുന്നു. 

പരിചരണത്തിന്​ ആശുപത്രിയിലുണ്ടായിരുന്ന യുവതിയുടെ ഭർതൃമാതാവിനേയും കോവിഡ് 19 പരിശോധനക്ക് വിധേയമാക്കിയിരുന്നു. അവരുടെ പരി​േശോധന ഫലവും നെഗറ്റീവ് ആണ്. ശനിയാഴ്ച വൈകിട്ടോടെ ഇവർ ആശുപത്രി വിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPregnant Ladykottayam medical collagecovid 19covid negative
News Summary - pregnant lady under treatment in kottayam medical collage covid negative -kerala news
Next Story