സ്ത്രീധനം പോരെന്ന് പറഞ്ഞ് ഗർഭിണിയെ മർദിച്ച സംഭവം; ഭർത്താവ് ഒളിവിൽ, നാലുപേർക്കെതിരെ കേസ്
text_fieldsആലങ്ങാട് (എറണാകുളം): ഗർഭിണിയായ ഭാര്യയേയും ഭാര്യാപിതാവിനേയും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മർദിച്ച സംഭവത്തിൽ ആലുവ വെസ്റ്റ് പൊലീസ് യുവാവിനെതിരെ കേസെടുത്തു. സംഭവം വിവാദമായതിനെ തുടർന്ന് പ്രതിയായ മന്നം തോട്ടത്തിപറമ്പ് ജൗഹർ (29) ഒളിവിൽ പോയി.
ഭർത്താവിനെ കൂടാതെ ബന്ധുക്കളായ മൂന്നു പേർക്കെതിരേയും കേസെടുത്തതായി പൊലീസ് അറിയിച്ചു. ആലുവ തുരുത്ത് സ്വദേശി സലീമിനും മകള്‍ നഹ്‍ലത്തിനുമാണ് കഴിഞ്ഞ ദിവസം മർദനമേറ്റത്. ഇവർ വാടകക്ക് താമസിക്കുന്ന തെക്കെ മറിയപ്പടിയിൽ വച്ചാണ് മർദനം നടന്നത്. സ്ത്രീധനം ആവശ്യപ്പെട്ടാണ് യുവതിയുടെ ഭർത്താവ് ജൗഹർ മർദിച്ചതെന്ന് സലീം ആലങ്ങാട് പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നാല് മാസം ഗർഭിണിയായ യുവതിയും പിതാവും ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഗര്‍ഭിണിയായ യുവതിയുടെ അടിവയറ്റില്‍ ചവിട്ടുകയുള്‍പ്പെടെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പിതാവ് സലീമിനും മര്‍ദനമേറ്റു.
കഴിഞ്ഞ നവംബറിലാണ് ആലുവ തുരുത്ത് സ്വദേശിയായ സലിമിന്‍റെ മകൾ നഹ്‍ലത്തിന്‍റെയും പറവൂർ മന്നം സ്വദേശി ജൗഹറിന്‍റെയും വിവാഹം നടന്നത്. വിവാഹ സമയത്ത് 10ലക്ഷം രൂപ നല്‍കിയിരുന്നെങ്കിലും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടാണ് മര്‍ദനമെന്നാണ് സലീം നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി ഇൻസ്പെക്ടർ മൃദുൽകുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.