ഗർഭിണി ബസിൽനിന്ന് തെറിച്ചുവീണ് മരിച്ച സംഭവം: മനുഷ്യാവകാശ കമീഷൻ വിശദീകരണം തേടി
text_fieldsേകാട്ടയം: ഗർഭിണിയായ യുവതി ബസിെൻറ മുൻവാതിലിലൂടെ റോഡിൽ വീണ് മരിച്ച സംഭവത്തിൽ കോട്ടയം ജില്ല പൊലീസ് മേധാവിയും ആർ.ടി.ഒയും അന്വേഷണം നടത്തി വിശദീകരണം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. സ്വകാര്യ-കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രചെയ്യുന്ന ഗർഭിണികൾക്ക് അനുവദിക്കപ്പെട്ട സൗകര്യം നൽകുന്നതിൽ ബന്ധപ്പെട്ടവർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. വാഹനത്തിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്ന് പരിശോധിക്കണമെന്നും നിർേദശിച്ചിട്ടുണ്ട്.
ഡിസംബർ 29നാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യബസിെൻറ മത്സരയോട്ടത്തിനിടെ തുറന്നിട്ട വാതിലിലൂടെ റോഡിലേക്ക് തെറിച്ചുവീണ് എട്ടുമാസം ഗർഭിണിയായിരുന്ന ഇൗരാറ്റുപേട്ട വട്ടക്കയം താഹയുടെ ഭാര്യ നാഷിദയാണ് (34) മരിച്ചത്. ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഈരാററുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അന്നുതന്നെ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തിരുന്നു.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഗർഭിണികളായ സ്ത്രീകൾക്ക് വാഹനങ്ങളിൽ സീറ്റ് ലഭ്യമാക്കാനുള്ള നടപടി കമീഷൻ ഇടപെടലിനെത്തുടർന്ന് സംസ്ഥാനത്ത് നിയമപരമായി ഉറപ്പാക്കിയിട്ടുണ്ടെന്ന് കമീഷൻ നിരീക്ഷിച്ചു. ബന്ധപ്പെട്ടവരുടെ കൃത്യവിലോപം മൂലമാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകനായ പി.കെ. രാജു പരാതിയിൽ പറഞ്ഞു. കേസ് ഫെബ്രുവരി ഏഴിന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.