വഴിയിൽ കുഴഞ്ഞുവീണ ഗര്‍ഭിണിക്ക് നഴ്സുമാരുടെ പരിചരണത്തില്‍ സുഖപ്രസവം
text_fieldsവെഞ്ഞാറമൂട്: ആശുപത്രിയിലേക്കുള്ള യാത്രക്കിടെ വഴിയിൽ കുഴഞ്ഞുവീണ ഗര്‍ഭിണിക്ക് നഴ്സുമാരുടെ പരിചരണത്തില്‍ സുഖപ്രസവം.
മനപുരം ആനാകുടി പണയില്‍ പുത്തന്‍വീട്ടില്‍ ചന്ദ്രെൻറ ഭാര്യ ലക്ഷ്മിയാണ്(26) ആരോഗ്യവകുപ്പിലെ നഴ്സുമാരുടെ പരിചരണത്തില്‍ ആണ്‍കുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച രാവിലെ 10ന് ആയിരുന്നു സംഭവം.
പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ലക്ഷ്മിയെ ആശുപത്രിയിലെക്കാന്‍ ഓട്ടോ വിളിച്ചിരുന്നു. എന്നാല്‍ വാഹനത്തിന് വീടിനടുത്തേക്ക് എത്താനുള്ള വഴി സൗകര്യമില്ല.
ഇേതത്തുർന്ന് റോഡിലേക്ക് ഭര്‍ത്താവുമൊന്നിച്ച് നടന്നുപോകുന്നതിനിടയില്‍ വഴിയില്‍ ലക്ഷ്മി കുഴഞ്ഞുവീണു. ഈ സമയം അതിനടുത്ത റോഡിലൂടെ പോവുകയായിരുന്ന ആനാകുടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്സുമാരായ സോഫിയ, ദീപ എന്നിവര്‍ ഒാടിയെത്തി പരിചരണം നൽകി. തുടര്‍ന്നുള്ള പരിശോധനയില്‍ ലക്ഷ്മിയെ മറ്റൊരിടത്തേക്ക് മാറ്റാന്‍ കഴിയിെല്ലന്നും പ്രസവം അടുത്തുവെന്നും മനസ്സിലാക്കി.
108 ആംബുലന്‍സിെൻറ സഹായം തേടുകയും ചെയ്തു. ആംബുലൻസ് കാത്തിരിക്കുന്നതിനിടെയായിരുന്നു പ്രസവം. അധികം വൈകാതെ 108 ആംബുലന്‍സ് എത്തുകയും അമ്മയെയും കുഞ്ഞിനെയും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.