വനത്തിലെ വെള്ളക്കെട്ടിൽ അകപ്പെട്ട ഗർഭിണികളെ രക്ഷപ്പെടുത്തിയവർക്ക് അഭിനന്ദന പ്രവാഹം
text_fieldsഅതിരപ്പിള്ളി: കൊടും മഴയത്ത് വനത്തിലെ വെള്ളക്കെട്ടിൽ അകപ്പെട്ട ആദിവാസികളായ മൂന്ന് ഗർഭിണികളെ രക്ഷപ്പെടുത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവരെ സഹായിച്ച പൊലീസിനും വനം വകുപ്പിനും അനുമോദന പ്രവാഹം.
അതിരപ്പിളളി മേഖലയിലെ വനമധ്യത്തിലുള്ള മുക്കുംപുഴ ആദിവാസി കോളനിയിലുള്ളവരെയാണ് സാഹസികമായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഇവരിൽ ഒരാൾ പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ കഴിയുന്ന അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
രക്ഷപ്പെടുത്തിയവർക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ് അടക്കമുള്ളവർ അഭിനന്ദനം അറിയിച്ചു.
കനത്ത മഴക്കിടെ വനമധ്യത്തില്‍ ഒറ്റപ്പെട്ട ഇവരെക്കുറിച്ച് അറിഞ്ഞ ആരോഗ്യ പ്രവർത്തകർ വനം വകുപ്പിന്‍റെയും പൊലീസിന്‍റെയും സഹായം തേടുകയായിരുന്നു.
ഇവരെ കണ്ടെത്തി സുരക്ഷിതമായി കോളനിയിലേക്ക് മാറ്റി. കോളനിയിൽ എത്തിച്ച ശേഷമാണ് ഒരു സ്ത്രീ പ്രസവിച്ചത്. ശക്തമായ മഴയില്‍ പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറിലൂടെ രണ്ട് കിലോമീറ്ററോളം മുളംചങ്ങാടത്തിലാണ് ഇവരെ കൊണ്ടുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.