മുതിര്‍ന്ന അഭിഭാഷകന്റെ ലൈംഗികാതിക്രമം; ഗര്‍ഭിണിയായ യുവ അഭിഭാഷകയുടെ പരാതിയില്‍ ശക്തമായ നടപടിക്ക് ആവശ്യം
text_fieldsകോഴിക്കോട്: കൊല്ലത്ത് മുതിര്‍ന്ന അഭിഭാഷകനില്‍നിന്ന് ലൈംഗികാതിക്രമം നേരിട്ട ഗര്‍ഭിണിയായ യുവ അഭിഭാഷകയുടെ പരാതിയില്‍ ശക്തമായ നടപടിയെടുക്കണമെന്ന് അഭിഭാഷക കൂട്ടായ്മയായ ജസ്റ്റീഷ്യ ആവശ്യപ്പെട്ടു.
കേസെടുത്തെങ്കിലും അഭിഭാഷകനെ അറസ്റ്റ് ചെയ്യുന്നത് മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്ന് സംസ്ഥാന എക്സിക്യൂട്ടിവ് കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എല്‍. അബ്ദുസലാം അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റുമാരായ അഡ്വ. ഫൈസല്‍ പി. മുക്കം, അഡ്വ എം.എം. അലിയാര്, ജനറല്‍ സെക്രട്ടറി അഡ്വ. കെ. അബ്ദുല്‍ അഹദ്, ട്രഷറര്‍ അഡ്വ. മുഹമ്മദ് ഇഖ്ബാല്‍, അഡ്വ. രഹ്ന ഷുക്കൂര്‍, അഡ്വ. കെ. അമീന് ഹസന്, അഡ്വ. തജ്മല്‍ സലീഖ് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.