Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവാസി അബ്ദുൽ ജലീൽ...

പ്രവാസി അബ്ദുൽ ജലീൽ മരിച്ചത് തലക്കേറ്റ ക്ഷതം മൂലമെന്ന് പ്രാഥമിക നിഗമനം

text_fields
bookmark_border
പ്രവാസി അബ്ദുൽ ജലീൽ മരിച്ചത് തലക്കേറ്റ ക്ഷതം മൂലമെന്ന് പ്രാഥമിക നിഗമനം
cancel
Listen to this Article

മലപ്പുറം: ക്രൂര മർദനത്തിനിരയായി ചികിത്സയിലിരിക്കെ മരിച്ച അഗളി സ്വദേശിയായ പ്രവാസി അബ്ദുൽ ജലീലിന്റെ മരണം തലക്കേറ്റ ക്ഷതം മൂലമെന്ന് പ്രാഥമി ക നിഗമനം. ജലീലിനെ തട്ടിക്കൊണ്ട്പോയി മർദിച്ചതിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ എട്ടുപേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.

ക്രൂരമർദനമേറ്റ് അബോധാവസ്ഥയിലാണ് ജലീലിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

ശ​രീ​ര​മാ​സ​ക​ലം മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം​കൊ​ണ്ട് പ​രി​ക്കേ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ ത​ന്നെ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നെ​ന്നും അ​തി​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ വെൻറി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ​നി​ന്ന് എ​ട്ട് കി​ലോ​മീ​റ്റ​റ​ക​ലെ ആ​ക്ക​പ്പ​റ​മ്പി​ൽ റോ​ഡ​രി​കി​ല്‍ പ​രി​ക്കേ​റ്റ് കി​ട​ന്നയാളാണ് എന്ന് പറഞ്ഞ് മേലാറ്റൂർ സ്വദേശി യഹ്യയാണ് ജലീലിനെ ആശുപത്രിയിൽ എത്തിച്ചത്. ജലീലിന്റെ വീട്ടിലും വിവരം അറിയിച്ച ശേഷം ഇയാൾ ആുപത്രിയിൽ നിന്ന് കടന്നുകടളഞ്ഞു. ​ഇയാളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ജലീലിനെ മർദിച്ച് കൊലപ്പെടുത്തിയ സംഘത്തിൽ കൂടുതൽ പേരുണ്ട് എന്നാണ് പൊലീസ് നിഗമനം. ഈ സംഘം തമിഴ്നാട്ടിലേക്ക് കടന്നതായും സൂചനയുണ്ട്.

കേസിൽ എട്ട്പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുമായി ബന്ധമുള്ളവരെയാണ് കസ്റ്റഡിയിൽ എടുത്തത്.

മേ​യ് 15ന് ​നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ ഭ​ർ​ത്താ​വി​നെ ദി​വ​സ​ങ്ങ​ളാ​യി കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച്​ ഭാ​ര്യ മു​ബ​ഷി​റ​യും കു​ടും​ബ​വും അ​ഗ​ളി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എന്നാൽ ഇടക്കിടെ ഭാര്യയുമായി ബന്ധപ്പെട്ട ഇദ്ദേഹം പൊലീസിൽ നൽകിയ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഉടൻ വീട്ടിലെത്തുമെന്ന് ഭാര്യയെ അറിയിച്ചെങ്കിലും അ​ബോ​ധാ​വ​സ്ഥ​യി​ല്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഇ​യാ​ളെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കുകയായിരുന്നു. വ്യാഴാഴ്ച രാ​ത്രി 12.15ന് ​മ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smugglingkerala newsabdul jaleel death
News Summary - Preliminary conclusion that the death of expat Abdul Jalil was due to head injury
Next Story