വൈഗയുടെ ശരീരത്തിൽ ആൽക്കഹോൾ സാന്നിധ്യം
text_fieldsകാക്കനാട്: മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 13കാരി വൈഗയുടെ ആന്തരികാവയവങ്ങളില്‍ ആല്‍ക്കഹോൾ സാന്നിധ്യമുള്ളതായി സൂചന. കാക്കനാട് റീജനല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയില്‍ നടത്തിയ രാസപരിശോധനയിലാണ് സൂചനയുള്ളത്.
മദ്യമോ ആല്‍ക്കഹോള്‍ കലര്‍ന്ന മറ്റ് എന്തെങ്കിലും നല്‍കിയോ വൈഗയെ ബോധരഹിതയാക്കി മുട്ടാര്‍ പുഴയില്‍ തള്ളിയിട്ടതാണോയെന്ന സംശയം ഇതോടെ ബലപ്പെട്ടു. മുങ്ങിമരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. പിതാവ് സനു മോഹനെ കാണാതായതോടെയാണ് സംശയം ബലപ്പെട്ടത്. വിഷം അകത്ത് ചെന്നിരുന്നോ, മദ്യം, മയക്കുമരുന്ന്, ഉറക്കഗുളികസാന്നിധ്യമുണ്ടോ, അതിക്രമത്തിന് ഇരയായോ തുടങ്ങിയവയാണ് ലാബില്‍ പരിശോധിച്ചത്.
അതിനിടെ, വൈഗയുടെ മരണ ശേഷം അപ്രത്യക്ഷനായ പിതാവ് സനു മോഹൻ മൂകാംബികയിൽ എത്തിയെന്ന് സൂചന ലഭിച്ചു. സനു മോഹനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചെന്നും ഉടൻ പിടിയിലാകുെമന്നും കൊച്ചി സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. കൊല്ലൂർ മൂകാംബികയിൽ ഇയാളെ കണ്ടെന്ന വിവരത്തെതുടർന്ന് അന്വേഷണ സംഘം പരിശോധന തുടരുകയാണ്.
കർണാടക പൊലീസിെൻറ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ജാഗ്രതനിർദേശം നൽകിയിട്ടുണ്ടെന്നും കമീഷണർ വ്യക്തമാക്കി. മുട്ടാർ പുഴയിൽ 13കാരി വൈഗയുടെ മൃതദേഹം കണ്ടെത്തുകയും പിതാവ് സനു മോഹനെ കാണാതാകുകയും ചെയ്ത സംഭവത്തിൽ അന്വേഷണം പുരോഗമിക്കവെ, ഇയാൾ മൂകാംബികയിലെത്തിയെന്ന വിവരം വെള്ളിയാഴ്ചയാണ് പുറത്തുവന്നത്. മൂന്നു ദിവസം മൂകാംബികയിലെ ഒരു ലോഡ്ജിൽ ഇയാൾ താമസിച്ചെന്നാണ് ലഭ്യമായ വിവരം.
മകളുടെ മരണത്തിന് പിന്നാലെ കഴിഞ്ഞ മാസം 22നാണ് സനു മോഹനെ കാണാതായത്. ലോഡ്ജിന് സമീപത്തെ റോഡിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങൾ ആദ്യം ലഭിച്ചിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെ ഏഴിന് ലോഡ്ജിലിരുന്ന് പത്രങ്ങൾ പരിശോധിക്കുന്ന സി.സി ടി.വി ദൃശ്യങ്ങളും പുറത്തുവന്നു. പത്രം വിശദമായി പരിശോധിച്ചശേഷം സനു മോഹൻ അവിടെനിന്ന് പുറത്തേക്ക് കടക്കുകയായിരുെന്നന്നാണ് വിവരം. ആരോടും ഒന്നും പറയാതെയാണ് പോയത്.
ഇതറിഞ്ഞ് ലോഡ്ജ് ജീവനക്കാർ ഫോൺ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണവുമുണ്ടായില്ല. തുടർന്ന് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി തുറന്ന് നോക്കിയപ്പോൾ സനു മോഹെൻറ ബാഗും മറ്റ് സാധനങ്ങളുമൊന്നുമുണ്ടായിരുന്നില്ല. ഇതോെട ലോഡ്ജിൽ നൽകിയിരുന്ന തിരിച്ചറിയൽ രേഖ പരിശോധിച്ചപ്പോഴാണ് സനു മോഹനാണെന്നും കൊച്ചിയിൽനിന്ന് കാണാതായ ആളാണെന്നും ലോഡ്ജ് ജീവനക്കാർക്ക് വ്യക്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.