കേരള പൊലീസിൽ ഐ.എസ് സാന്നിധ്യവും ഭീകരവാദ സംഘങ്ങളുടെ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നു -കെ. സുരേന്ദ്രന്‍
text_fieldsതിരുവനന്തപുരം കേരള പൊലീസിൽ ഐ.എസ് സാന്നിധ്യവും ഭീകരവാദ സംഘങ്ങളുടെ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പൊലീസ് ആസ്ഥാനത്തെ ഈ മെയിൽ വിവരങ്ങൾ ചോർത്തി കൊടുത്തതിന് പുറത്താക്കിയ ഷാജഹാൻ എന്ന എസ്.ഐയെ പിണറായി സർക്കാർ സ്ഥാനക്കയറ്റത്തോടെ സർവീസിൽ തിരിച്ചെടുത്തു. കേരള പൊലീസിൽ ഐ.എസ് സാന്നിധ്യമുണ്ടെന്ന് ഡി.ജി.പി പറയില്ല, എന്നാൽ താൻ പറഞ്ഞു തരാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്തെ പൊലീസ് സേനയിൽ ഭീകരവാദികളുടെ സാന്നിധ്യം ശക്തമാണ്. സ്‌പെഷ്യല്‍ പൊലീസിലും ഇന്റലിജന്‍സിലും മാത്രമല്ല ലോ ആന്‍ഡ് ഓര്‍ഡറിലും ക്രൈംബ്രാഞ്ചിലുമടക്കം അത്തരം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാന്യത ലഭിക്കപ്പെടുന്നു. ആരാണിതിന് പിന്നിലെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോന്നിയിലും പത്തനാപുരത്തും സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കൊല്ലത്ത് നിന്നുള്ള ഇന്റലിജൻസ് ഡി.വൈ.എസ്.പി സംശയത്തിന്റെ നിഴലിലാണ്. അയാളെ സ്ഥലം മാറ്റുകയാണുണ്ടായത്. സംസ്ഥാനത്തെ ഐ.എസ് സാന്നിധ്യത്തെ കുറിച്ച് ഡി.ജി.പി നടത്തിയ പ്രസ്താവനയോട് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി മറുപടി പറയണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.