ദിലീപിനെ വിഡിയോ കോൺഫറൻസിംഗ് വഴി ഹാജരാക്കാമെന്ന് കോടതി
text_fieldsെകാച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിെൻറ ജാമ്യ ഹരജി ഹൈകോടതി തള്ളി. കുറ്റകൃത്യവുമായി ഹരജിക്കാരന് ബന്ധമുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി നിരീക്ഷിച്ചാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യവും ഹരജിക്കാരനെ ജാമ്യത്തിൽ വിട്ടാൽ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കേസ് അട്ടിമറിക്കാനുള്ള സാധ്യതയും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കുറ്റകൃത്യത്തിന് പിന്നിലെ സൂത്രധാരൻ ദിലീപാണെന്നും ഗൂഢാലോചനക്ക് മതിയായ തെളിവുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
കേസിലെ ഗൂഢാലോചന ചുമത്തി അനാവശ്യമായാണ് അറസ്റ്റ് ചെയ്തതെന്നും അന്വേഷണം ഏറക്കുറെ പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് എന്ന പി. ഗോപാലകൃഷ്ണൻ കോടതിയെ സമീപിച്ചത്. ഗൂഢാലോചനയിലൂടെയാണ് കേസിൽ കുടുക്കിയതെന്നും തെളിവുകളൊന്നുമില്ലെന്നും ജാമ്യഹരജിയിൽ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഹരജിക്കാരൻ ഒന്നാം പ്രതിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയതിന് ശക്തവും വ്യക്തവും നേരിട്ടും അല്ലാതെയുമുള്ള തെളിവുകളുള്ളതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങൾക്ക് സഹായകമായ രേഖകളടങ്ങുന്ന േകസ് ഡയറി പരിശോധിച്ച കോടതി, പ്രഥമദൃഷ്ട്യാ കുറ്റകൃത്യത്തിൽ ദിലീപിെൻറ പങ്കാളിത്തം ഇത് വ്യക്തമാക്കുന്നതായി അഭിപ്രായപ്പെട്ടു. സുപ്രധാന ഘട്ടത്തിലാണ് അന്വേഷണം. കേസിൽ ഉൾപ്പെട്ട അഭിഭാഷകനെ കൂടുതൽ ചോദ്യംചെയ്യേണ്ടതുമുണ്ട്. കൂടുതൽ പ്രതികളുണ്ടാകാനുള്ള സാധ്യതയും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു സ്ത്രീയോടുള്ള പകപോക്കാൻ ക്രിമിനലുകളെക്കൊണ്ട് അവരെ ലൈംഗികമായി പീഡിപ്പിച്ച് അത് കാമറയിൽ പകർത്തിയ സംഭവം ചരിത്രത്തിൽ തുല്യതയില്ലാത്തതാണ്.
സൂക്ഷ്മമായ ആസൂത്രണത്തിലൂടെ അതിക്രൂര ആക്രമണമാണ് നടന്നത്. പീഡനരംഗം ചിത്രീകരിച്ച മൊബൈൽ ഫോണും മെമ്മറി കാർഡും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇരയായ നടിയുടെ ജീവിതത്തിനുതന്നെ ഭീഷണിയാണ് ഇൗ മെമ്മറി കാർഡ്. സിനിമ മേഖലയിൽനിന്നുള്ള സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കേസ് അട്ടിമറിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിനാൽ, ഇപ്പോൾ ജാമ്യം നൽകുന്നത് അപക്വമാകുമെന്ന് വിലയിരുത്തിയ കോടതി ജാമ്യ ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.